ADVERTISEMENT

ചിക്കനും ബീഫും മട്ടനും അല്ലാതെ പോർക്ക് ആയാലോ? അതും റോസ്റ്റും ഫ്രൈയും വേണ്ടസ പോർക്ക് തീയല്‍ തയാറാക്കാം. സ്പെഷലാണ്. തേങ്ങയുടെ രുചിയൊരുമിക്കുന്ന പോർക്ക് തീയൽ ചോറിനും അപ്പത്തിനും ബ്രെഡിനുമൊക്കെ ഉണ്ടാക്കാം. എങ്ങനെയെന്ന് അറിയാം.

പോർക്ക് – 1കിലോ കഴുകി വൃത്തിയാക്കിയത്

മഞ്ഞപൊടി – 2 ടീസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

കുരുമുളക് – 2 ‍ടീസ്പൂൺ

ഇറച്ചിയുമായി നന്നായി യോജിപ്പിച്ച്, ഇത്തിരി വെള്ളവും ചേർത്ത് മുക്കാല്‍ മണിക്കൂർ അടച്ച‍‍്‍‍‍വച്ച് വേവിക്കാം

വെളിച്ചെണ്ണ – കാൽ കപ്പ്

വറ്റൽ മുളക് – 2എണ്ണം

തേങ്ങ ചിരവിയത്– ഒരു ബൗൾ

കറിവേപ്പില – ആവശ്യത്തിന് ചേർത്ത് നന്നായി ഇളക്കാം

തേങ്ങ ഇളം ബ്രൗൺ നിറമാകുമ്പോൾ കാൽകപ്പ് ചെറിയുള്ളി അരിഞ്ഞത് ചേർത്ത് വഴറ്റാം. 

കശ്മീരി മുളക്പൊടി – 3 ടീസ്പുൺ

മല്ലിപൊടി – 3 ടീസ്പൂൺ

തേങ്ങയിൽ ചേർത്ത് മൂപ്പിച്ചെടുക്കാം. തണുത്തതിനു ശേഷം അരച്ചെടുക്കാം.

വെളിച്ചെണ്ണ– കാൽകപ്പ്

പെരുംജീരകം –2 ടീസ്പൂൺ

ഇഞ്ചി വെളുത്തുള്ളി – കാൽ കപ്പ്

സവാള – 3എണ്ണം

ഉപ്പ്– ആവശ്യത്തിന്

സവാള നന്നായി വഴന്ന് വരുമ്പോൾ വറുത്തരച്ച തേങ്ങയും ചേർത്ത് നന്നായി യോജിപ്പിക്കാം.

കുരുമുളക്പൊടി –1 ടീസ്പൂണ്‍

ഗരംമസാല– 2 ടീസ്പൂണ്‍

  വേവിച്ച പോർക്ക് ചേർത്ത് നന്നായി യോജിപ്പിക്കാം.

അടച്ച്‍‍വച്ച്  45മിനിറ്റ് നേരം വേവിക്കാം.

 കുറുകിയ പരുവത്തിന് പോർക്ക് തീയൽ പാലപ്പത്തിനൊപ്പം കഴിക്കാം ഇത്തവണത്തെ ഈസ്റ്ററിന് തയാറാക്കാം പോർക്ക് തീയല്‍

English Summary:

Easy Pork Theeyal Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com