പത്തുമിനിറ്റിൽ മൊരിഞ്ഞ ദോശ ഉണ്ടാക്കാനുള്ള ട്രിക്ക് പറഞ്ഞു തരാം

Mail This Article
ദോശ ഉണ്ടാക്കുവാനായി അരിയും ഉഴുന്നും കുതിർക്കാൻ മറന്നു പോയോ? വഴിയുണ്ട്. അരിയും ഉഴുന്നും അരയ്ക്കാതെ മാവ് പുളിക്കാൻ വയ്ക്കാതെ തന്നെ പത്തു മിനിറ്റ് കൊണ്ട് നല്ല മൊരിഞ്ഞ ദോശ തയാറാക്കാം. ഇനി ഇങ്ങനെ ചെയ്തോളൂ.
ചേരുവകൾ
അരിപ്പൊടി - 1 കപ്പ്
കടലമാവ് 1/4 കപ്പ്
തൈര് - 1/2 കപ്പ്
ഉരുളക്കിഴങ്ങ് - 1
കുതിർത്ത ഉണക്ക മുളക്- 4
വെളുത്തുളളി/- 3
ഉപ്പ് - 1/2 ടീസ്പൂൺ
സോഡപ്പൊടി 1/4 ടീസ്പൂൺ
വെള്ളം - 1/2 കപ്പ്
തയാറാക്കുന്നവിധം
ഒരു മിക്സിയിൽ അരിപ്പൊടി, കടലമാവ്, തൈര്, ഉരുളക്കിഴങ്ങ്, കുതിർത്ത ചുവന്ന മുളക്, വെളുത്തുള്ളി, ഉപ്പ്, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് നന്നായി അരയ്ക്കാം. ഈ മാവ് ഒരു പാത്രത്തിലേക്ക് ഒഴിച്ച് ബേക്കിങ് സോഡ ചേർത്ത് നന്നായി ഇളക്കുക. ദോശ തവ ചൂടാക്കി ദോശ ചൂട്ടെടുക്കാം. ദോശയുടെ ചുറ്റും നെയ്യ് ചേർക്കുക. കുറഞ്ഞ തീയിൽ വേവിക്കുക. ക്രിസ്പി ദോശ ഉണ്ടാക്കാം.