ഇനി പച്ചമാങ്ങയാണ് ട്രെൻഡ്; ഹാ സൂപ്പറാണ് ഈ രസം!

Mail This Article
പഴുത്ത മാങ്ങയും പച്ചമാങ്ങയും നിറയെ കിട്ടുന്ന സമയമാണിത്. മാമ്പഴക്കറിയും അച്ചാറും പച്ചമാങ്ങ ചമ്മന്തിയുമൊക്കെ തയാറാക്കാറുണ്ട്. വ്യത്യസ്തമായി പച്ചമാങ്ങ കൊണ്ട് രസം ഉണ്ടാക്കിയാലോ? കിടിലൻ രുചിയാണ്. എങ്ങനെ ഉണ്ടാക്കുമെന്ന് നോക്കാം.
ചേരുവകൾ
പച്ചമാങ്ങ–1
വെള്ളം – ആവശ്യത്തിന്
ചെറിയുള്ളി– 5എണ്ണം
മല്ലിയില – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ
കടുക്
ഉണക്ക മുളക്
കുരുമുളക്, വെളുത്തുളളി, പച്ചമുളക്
കായം പൊടി– നുള്ള്
തയാറാക്കുന്നവിധം
പച്ചമാങ്ങ തൊലി കളഞ്ഞ് വൃത്തിയാക്കി എടുക്കാം. ഇത്തിരി വെള്ളവും ഉപ്പും രണ്ട് പച്ചമുളകും കീറിയിട്ട് വേവിക്കാൻ വയ്ക്കാം.
പച്ചമാങ്ങ മൃദുവാകുന്നതുവരെ വേവിക്കണം. ശേഷം മാങ്ങ നന്നായി വെള്ളത്തിൽ ഉടച്ചെടുക്കണം. ചെറുതായി ചതച്ചെടുത്ത ചെറിയുള്ളിയും കുരുമുളകും വെളുത്തുള്ളിയും ചേർത്ത് നന്നായി തിളപ്പിക്കാം. ശേഷം പാൻ വച്ച് വെളിച്ചെണ്ണ ചൂടാകുമ്പോൾ കടുകും വറ്റൽമുളകും മൂപ്പിച്ച് ചേർക്കാം. ശേഷം മല്ലിയിലയും കായപ്പൊടിയും ചേർത്ത് തീ അണയ്ക്കാം. അടിപൊളി പച്ചമാങ്ങാ രസം റെഡി. ചോറിന് സൂപ്പറാണ് ഈ രസം.