തട്ടുകടയിലെ രുചിയില്‍ പഴംപൊരി ഇനി വീട്ടിലുണ്ടാക്കാം

Mail This Article
പഴംപൊരിയും ബീഫും കിടിലൻ കോമ്പിനേഷനാണ്. ഇന്ന് മിക്ക ചായക്കടകളിലെയും ഹിറ്റു കോംമ്പോകളിലുമൊന്നുമാണ് ഈ ഐറ്റം.
എണ്ണയിൽ വറുത്തു കോരിയ ചൂടുപഴംപൊരിയും. മസാലയിൽ വെന്ത്പാകമായ തേങ്ങാകൊത്തിന്റെ രുചിനിറഞ്ഞ ബീഫും ചൂടോടെ കഴിക്കണം. ഹാ സ്വർഗീയം എന്നു തന്നെ പറയാം. ഈ കോംമ്പോ ഇനി വീട്ടിലൊന്നു പരീക്ഷിച്ച് നോക്കിയാലോ?
ചേരുവകൾ
നേന്ത്രപഴം - 3
മൈദ - മുക്കാൽ കപ്പ്
ദോശ മാവ് - മുക്കാൽ കപ്പ്
ബേക്കിങ് സോഡ - കാൽ സ്പൂൺ
ഉപ്പ് - ഒരു നുള്ള്
പഞ്ചസാര - 3 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി - കാൽ സ്പൂൺ
എള്ള് - 1 സ്പൂൺ (ഓപ്ഷണൽ)
തയാറാക്കുന്ന വിധം
- ഒരു പാത്രത്തിൽ മൈദ, ദോശമാവ്, മഞ്ഞൾപ്പൊടി, ഉപ്പ്, പഞ്ചസാര എന്നിവ ചേർത്ത് യോജിപ്പിച്ച കുറേശ്ശേ വെള്ളം ഒഴിച്ച് കൈകൊണ്ട് നന്നായി യോജിപ്പിക്കുക.
- ശേഷം ഒരു സ്പൂണോ ഫോർക്കോ കൊണ്ട് കട്ടയില്ലാതെ യോജിപ്പിച്ചു വയ്ക്കുക. ഒരു സ്പൂൺ എള്ള് കൂടെ വേണമെങ്കിൽ ചേർക്കാം.
- ശേഷം പഴം തൊലി കളഞ്ഞു വേണ്ട വലുപ്പത്തിൽ കനം കുറച്ച് മുറിക്കുക.
- ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് നന്നായി ചൂടാവുമ്പോൾ ഓരോ പഴ കഷ്ണങ്ങൾ മാവിൽ മുക്കി എണ്ണയിൽ ഇടുക. ഒന്നു ഇട്ട് കുറച്ചു കഴിഞ്ഞു മാത്രം അടുത്തത് കൂടെ ഇട്ട് തിരിച്ചും മറിച്ചും ഇട്ട് വേവിച്ച് എടുക്കാം.