ADVERTISEMENT

ചപ്പാത്തി ഉണ്ടാക്കാൻ മടി ആണെങ്കിലും ഭക്ഷണപ്രേമികള്‍ക്ക് പ്രിയമാണ്. മിക്ക വീടുകളിലും ഏതെങ്കിലും ഒരു നേരം ചപ്പാത്തിയായിരിക്കും ഭക്ഷണം. സോഫ്റ്റായ ചപ്പാത്തിയായിരിക്കും കൂടുതൽ പേർക്കും ഇഷ്ടം. ഇങ്ങനെ സോഫ്റ്റായി ചപ്പാത്തി ഉണ്ടാക്കാൻ എളുപ്പ വഴിയുണ്ട്. നോക്കാം.

ചേരുവകൾ

1കപ്പ് ഗോതമ്പ് പൊടി

3/4 ടീ സ്പൂൺ  ഉപ്പ്

1 ടേബിൾ സ്പൂൺവെളിച്ചെണ്ണ  (ഓയിലും ഉപയോഗിക്കാവുന്നതാണ്)

1 കപ്പ് വെള്ളം 

ഒരു പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ ഗോതമ്പ് പൊടിയും മുക്കാൽ ടീ സ്പൂൺ ഉപ്പും ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർക്കുക. ഇതിലേക്ക് ഒരു കപ്പ് വെള്ളവും ചേർക്കണം. വെള്ളം ഒഴിക്കുമ്പോൾ ആദ്യം കുറച്ച് ഒഴിച്ച് മാവ് നന്നായി ഇളക്കിയതിന് ശേഷം ബാക്കി ഒഴിക്കുക. മാവ് കട്ടപ്പിടിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. 

ഇനി മീഡിയം ഫ്ലെയിമിൽ വച്ച് തിളപ്പിക്കണം. തിളയ്ക്കുന്നത് വരെ മാവ് ഇളക്കി കൊണ്ടിരിക്കണം. പിന്നെ സ്റ്റൗ ഓഫ് ചെയ്ത ഉടനെ എടുത്തുവച്ച ഗോതമ്പ് പൊടി ചേർക്കണം. നന്നായി മിക്സ് ചെയ്ത് ചൂട് കുറഞ്ഞാൽ മാവ് കൈകൊണ്ട് തന്നെ കുഴച്ചെടുക്കാം. പിന്നീട് ചെറിയ ഉരുളകളാക്കി പരത്തി പാനിൽ ചുട്ടെടുക്കാം. ആവശ്യമെങ്കിൽ ചപ്പാത്തിയിൽ എണ്ണ പുരട്ടാം. സാധാരണ ഉണ്ടാക്കുന്നതിലും നല്ല സോഫ്റ്റായ ചപ്പാത്തി ഇങ്ങനെ തയാറാക്കാവുന്നതാണ്.

English Summary:

Perfect Soft Chapathi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com