ADVERTISEMENT

ചിക്കൻ ബിരിയാണി, മട്ടൻ ബിരിയാണി, ഫിഷ് ബിരിയാണി എന്നു തുടങ്ങി പലവിധ ബിരിയാണികൾ കഴിച്ചിട്ടുണ്ടാകും. എന്നാൽ കങ്കാരു ബിരിയാണി കഴിച്ചിട്ടുണ്ടോ? കേട്ടിട്ടുണ്ടോ അങ്ങനൊരു ബിരിയാണിയെ പറ്റി. ഓസ്ട്രേലിയയിൽ കാണുന്ന കങ്കാരുക്കൾ അങ്ങനെ ബിരിയാണിയിലുമെത്തി. അതും വെറും ബിരിയാണി സൗത്ത് ഇന്ത്യൻ സ്റ്റൈൽ കങ്കാരു ബിരിയാണിയാണ് താരം. 

പാചക വിദഗ്ധനും കണ്ടന്റ് ക്രിയേറ്ററുമായ നിപുൺ ലിയനാപതിരാന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പാചക വിഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കങ്കാരു ബിരിയാണിയുടെ റസിപ്പി വിഡിയോയിൽ വിശദമായി പറയുന്നുണ്ട്. കങ്കാരു മാംസം മൃദുവും രുചികരമാണെന്നും പറഞ്ഞാണ് വിഡിയോ ആരംഭിക്കുന്നത്. മഞ്ഞൾ, ഉപ്പ്, കുരുമുളക് എന്നിവയൊക്കെ ചേർത്ത് കങ്കാരു ഇറച്ചിയെ സീസൺ ചെയ്താണ് പാചകം തുടങ്ങുന്നത്. ചേരുവകളൊക്കെ നന്നായി ചേരാൻ കൈകൾ ഉപയോഗിച്ചാണ് ഇറച്ചി മിക്സ് ചെയ്യുന്നത്. മൂന്ന് മുതൽ നാല് പേർക്ക് വരെ കഴിക്കാനുള്ള ബിരിയാണി തയാറാക്കാൻ ഏകദേശം രണ്ടു മണിക്കൂറാണ് സമയം. വിഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളാണ് വരുന്നത്. ഒരിക്കലും ഇങ്ങനൊന്ന് പ്രതീക്ഷിച്ചില്ല, കങ്കാരുവിനെ ആര് കഴിക്കും, യമ്മി എന്നിങ്ങനെയാണ് കമന്റുകൾ. 

500 ഗ്രാം കങ്കാരു ഇറച്ചിക്ക് കണക്കായാണ് ചേരുവകൾ എടുത്തിരിക്കുന്നത്.

ചേരുവകൾ

∙1 ടീസ്പൂൺ ഉപ്പ്, മഞ്ഞൾ

∙1 ടീസ്പൂൺ കുരുമുളക് പൊടി

∙2 ടേബിൾ സ്പൂൺ എള്ളെണ്ണ

∙2 ടേബിൾ സ്പൂൺ നെയ്യ്

∙രണ്ട് വലിയ സവാള അരിഞ്ഞത്

∙1.5 ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

∙3 പച്ചമുളക്

∙അര കാൻ അരച്ചെടുത്ത തക്കാളി

∙1.5 ടേബിൾ സ്പൂൺ ബിരിയാണി മസാല

∙1/3 ടേബിൾ സ്പൂൺ മുളകു പൊടി

∙1/2 ടേബിൾ സ്പൂൺ കാശ്മീരി മുളകു പൊടി

∙3 ടേബിൾ സ്പൂൺ തൈര്

∙1/2 കറുവപ്പട്ട

∙രണ്ട് കഷ്ണം ബ്ലാക് സ്റ്റോൺ ഫ്ലവർ

∙ജാതിക്ക 1

∙3 ഏലയ്ക്ക

∙2 ഗ്രാമ്പൂ

∙1 ടേബിൾ സ്പൂൺ പെരും ജീരകം

∙1.5 ടേബിൾ സ്പൂൺ ജീരകം

∙വഴനയില 1

വെള്ളം ആവശ്യത്തിന്, മൂന്ന് കപ്പ് ബസുമതി റൈസ് 30 മിനിറ്റ് വെള്ളത്തിൽ കുതിർത്ത് വയ്ക്കണം. 

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ എള്ളെണ്ണയും നെയ്യും ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് കറുവപ്പട്ട, ഏലയ്ക്ക, വഴനയില തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് 30 മിനിറ്റ് വയ്ക്കുക. ഇതിലേക്ക് അരിഞ്ഞുവച്ച സവാളയും ഉപ്പും ചേർത്ത് പാകമാകുന്നതു വരെ വഴറ്റുക. ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, പേസ്റ്റാക്കിയ തക്കാളി എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഒരു നാല് മിനിറ്റിന് ശേഷം കങ്കാരു ഇറച്ചി ചേർക്കുക. ഇതിലേക്ക് ബിരിയാണി മസാലയും മുളകു പൊടികളും ചേർത്ത് മൂന്ന് മിനിറ്റ് കുക്ക് ചെയ്യുക.

ഇറച്ചി വേവാനായി ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക. ഇതിലേക്ക് മല്ലിയിലും വിതറുന്നുണ്ട്. തീ കുറച്ചതിന് ശേഷം നന്നായി മൂടിവച്ച് ഒരു 45 മിനിറ്റ്  മാരിനേറ്റ് ചെയ്യാൻ വയ്ക്കുക. ശേഷം കുതിർത്തുവച്ച അരി ഇതിലേക്ക് ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിക്കുക. ഒരു ഫോയിൽ ഉപയോഗിച്ച് പാത്രം അടച്ചുവച്ച് കുറഞ്ഞ തീയിൽ ഒരു മണിക്കൂർ സ്റ്റൗവിൽ വയ്ക്കുക. ബിരിയാണി റെഡി.

English Summary:

South Indian Kangaroo Biryani Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com