പഞ്ചസാര ചേർക്കേണ്ട, അടിപൊളി രുചിയിൽ സിംപിൾ ഐറ്റം ഉണ്ടാക്കാം

Mail This Article
ഒരു തരി പഞ്ചസാര ചേർക്കാതെ നല്ല ടേസ്റ്റിയായ ഡസർട്ട് തയാറാക്കാം. സിംപിളാണ്. മാമ്പഴത്തിന്റെ സീസൺ ആയതിനാൽ കിടിലൻ രുചിയില്‍ തയാറാക്കാവുന്നതാണ്. കൂടാതെ ചൗവ്വരിയും മാങ്ങയും വച്ച് ഉണ്ടാക്കുന്ന ഹെൽത്തി
ഡ്രിങ്കും തയാറാക്കാം.
ചേരുവകൾ
•മാങ്ങ - ഒന്ന്
•സബ്ജ സീഡ്സ് - നാല് ടേബിൾ സ്പൂൺ
•തേങ്ങപാൽ - മൂന്ന് കപ്പ്
•തേൻ - രണ്ട് ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
മൂന്ന് കപ്പ് തേങ്ങ പാലിലേക്ക് 4 ടേബിൾ സ്പൂൺ സബ്ജ സീഡ്സ് ഇട്ടതിനുശേഷം നന്നായി ഇളക്കി യോജിപ്പിച്ച് 15 മിനിറ്റ് മാറ്റിവെക്കാം. ശേഷം ഒരു മാങ്ങ ചെറുതാക്കി അരിഞ്ഞെടുക്കുക ഈ സമയം കൊണ്ട് സബ്ജ സീഡ്സ് നല്ല പോലെ വീർത്തു വന്നു കാണും ഇതിലേക്ക് രണ്ടു ടേബിൾ സ്പൂൺ തേൻ കൂടി ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഒരു ഗ്ലാസ് എടുത്തിട്ട് അതിലേക്ക് നമ്മൾ കലക്കിവച്ച സബ്ജ സീഡ്സ് കുറച്ച് ഇട്ടുകൊടുക്കുക ശേഷം മാങ്ങ ഇടാം വീണ്ടും സബ്ജ സീഡ്സ് ഇട്ട് കൊടുക്കാം അങ്ങനെ ലെയറുകൾ ആക്കി ഗ്ലാസ് ഫില്‍ ആക്കുക. രുചികരമായ ഡെസേർട്ട് റെഡി.
ചൗവ്വരിയും മാങ്ങയും വച്ച് ഉണ്ടാക്കുന്ന ഹെൽത്തി
ഡ്രിങ്ക്
ചേരുവകൾ
•മാങ്ങ- 3-4
•ചൗവ്വരി - 1കപ്പ്
•പാൽ - 3 കപ്പ്
തയാറാക്കുന്ന വിധം
•ചൗവ്വരി വേവിച്ചെടുക്കുക. പാല് തിളപ്പിച്ചെടുക്കാം.
•മിക്സിയുടെ വലിയ ജാറിലേക്ക്‌മാങ്ങ അരിഞ്ഞു ഇട്ട് നന്നായി അരച്ചെടുക്കുക.
•വലിയ ഒരു പാത്രത്തിലേക്ക് ഇത് മുന്നും കൂടി ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിച്ച് തണുപ്പിച്ച് വിളമ്പാം.