ഇതെങ്ങനെ? ചേന കൊണ്ട് ചോക്ലേറ്റ് ബ്രൗണിയോ?

Mail This Article
ചോക്ലേറ്റ് ഇഷ്ടമില്ലാത്തവർ കുറവാണ്. ചോക്ലേറ്റ് ബ്രൗണി എങ്കിൽ പറയുകയും വേണ്ട, കുട്ടികൾക്ക് ഒരുപാട് പ്രിയമുള്ളതാണ്. ഇനി ചേന കൊണ്ടും ബ്രൗണി ഉണ്ടാക്കാം. കണ്ണുമിഴിക്കേണ്ട, പാചകക്കുറിപ്പ് അറിയാം.
ചേരുവകൾ
ചേന തൊലി കളഞ്ഞു കഴുകി മുറിച്ചത് -1 കപ്പ്
മുട്ട -1
ശർക്കര പൊടി അല്ലെങ്കിൽ ബ്രൗൺ ഷുഗർ -3/4 കപ്പ്
വാനില എസെൻസ് -1ടീസ്പൂൺ
കോകോ പൌഡർ -11/2 ടേബിൾസ്പൂൺ
ആൽമണ്ട് ഫ്ലോർ -1 കപ്പ്
പ്ലെയിൻ ചോക്ലേറ്റ് -1/2 കപ്പ്
ബട്ടർ -50ഗ്രാം
കാഷ്യൂ നട്ട് -2ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
ചേന രണ്ടു വിസിൽന് കുക്കറിൽ വേവിച്ചു മിക്സിയിൽ അരച്ച് വയ്ക്കുക വെള്ളം ചേർക്കാതെ. ഒരു ബൗളിൽ മുട്ട, ബ്രൗൺ ഷുഗർ, എസ്സെൻസ് ചേർത്ത് ബീറ്റ് ചെയുക. ഇതിലേക്കു വേവിച്ചു അരച്ച ചേന ചേർക്കുക, കോകോ പൗഡറും, ആൽമണ്ട് ഫ്ളോറും ചേർക്കുക.
പ്ലെയിൻ ചോക്ലേറ്റും ബട്ടറും കൂടെ മെൽറ്റ് ചെയ്തു ഇതിലേക്കു ചേർത്തിളക്കുക. ഈ ബാറ്റർ 7ഇഞ്ച് സ്ക്കോയർ കേക്ക് പാനിൽ ബേക്കിങ് പേപ്പറിട്ടു അതിലേക്കു ഒഴിക്കുക. കാഷ്യൂ ഒന്നു ക്രഷ് ചെയ്തു മേലെ ഇട്ടു കൊടുക്കാം. പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 180c ക് 25-30മിനിറ്റ് ബേക് ചെയ്തു എടുക്കുക.സ്വാധിഷ്ടമായ വായിൽ അലിയും ബ്രൗണി തയാർ.