ADVERTISEMENT

കോഴിക്കോട്∙ ബക്രീദിന് മലയാള മനോരമ വായനക്കാർക്കു വേണ്ടി യെമനി റൈസ് ഒരുക്കി മുൻ വനിതാ പാചക റാണി സി.കെ.റഫിയ. ബേക്കിങ് കമ്പനി ഉടമയും റെസിപ്പി ഡെവലപ്പറും ആണ് റഫിയ

പാചകം ചെയ്യുന്ന വിധം

യെമനി റൈസ്

എണ്ണ – 5 വലിയ സ്പൂൺ
കശുവണ്ടി – കാൽ കപ്പ്
ഉണക്കമുന്തിരി – 3 ടേബിൾ സ്പൂൺ
ബദാം – 4 ടേബിൾ സ്പൂൺ
സവാള – 3 കനം കുറച്ച് അരിഞ്ഞത്
മല്ലിപ്പൊടി – അര ടീസ്പൂൺ
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
കശ്മീരി മുളകു പൊടി – അര ടീസ്പൂൺ
തക്കാളി –1
ഉപ്പ് – പാകത്തിന്
കുരുമുളകു പൊടി – അര ടീസ്പൂൺ
തൈര് – 1 ടേബിൾ സ്പൂൺ
ചിക്കൻ സൂപ്പ് ക്യൂബ് – 1
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടേബിൾ സ്പൂൺ
ഗരം മസാലപ്പൊടി – 3 ടേബിൾ സ്പൂൺ
ചിക്കൻ കഷ്ണങ്ങളാക്കിയത് 8
ബസ്മതി അരി – 2 കപ്പ്
ഏലയ്ക്ക–6
കറുവാപ്പട്ട – 4
ഗ്രാമ്പൂ – 6
വഴനയില – 2
ഉണങ്ങിയ നാരങ്ങ – 1
വെള്ളം പാകത്തിന്
വെണ്ണ – 2 ടേബിൾ സ്പൂൺ
ഏലയ്ക്ക –2
ഗ്രാമ്പൂ –4
കറുവാപ്പട്ട – ചെറിയ കഷ്ണം 1
ചെറിയ ജീരകം – ഒരു നുള്ള്
വലിയ ജീരകം – ഒരു നുള്ള്
വഴനയില –1
ഉരുളക്കിഴങ്ങ് – 1 വലുത് (വേവിച്ച് വലിയ കഷ്്ണങ്ങളാക്കിയത്)
പച്ചമുളക് – 2 പിളർന്നത്
മല്ലിയില – 4 ടേബിൾ സ്പൂൺ

സി.കെ.റഫിയ
സി.കെ.റഫിയ

പാചകം ചെയ്യേണ്ട വിധം 

1. പാനിൽ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ വെവ്വേറെ വറുത്തു വയ്ക്കുക.

2. സവാള ബ്രൗൺ നിറത്തിൽ വറുത്തു വയ്ക്കണം.

3. നാലാമത്തെ ചേരുവയും അൽപം സവാള വറുത്തതും മിക്സിയിൽ അരച്ചു വയ്ക്കുക. ഇത് ചിക്കനിൽ പുരട്ടി വയ്ക്കണം.

4. അരി കഴുകി ഊറ്റി ഏഴാമത്തെ ചേരുവ ചേർത്ത് തിളപ്പിച്ച വെള്ളത്തിൽ വേവിച്ച് മാറ്റി വയ്ക്കുക. 90% വെന്താൽ മതി.

5. പാനിൽ വെണ്ണ ചൂടാക്കി പത്താമത്തെ ചേരുവ ചേർത്തു വഴറ്റിയ ശേഷം ചിക്കൻ ചേർത്തു വേവിക്കുക.

6. പകുതി വേവാവുമ്പോൾ പച്ചമുളകും വേവിച്ച ഉരുളക്കിഴങ്ങും ബാക്കി വറുത്ത സവാളയുടെ പകുതിയും ചേർത്ത് നന്നായി യോജിപ്പിക്കുക.

7. ഇതിനു മുകളിൽ വേവിച്ചു വച്ച അരി ചേർക്കണം.

8. മുകളിലായി ബാക്കി സവാള, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, ബദാം, മല്ലിയില എന്നിവ ചേർക്കുക.

9. ഒരു ചെറിയ പാത്രത്തിൽ കത്തിച്ച ചാർക്കോൾ വച്ച് മുകളിൽ ഒരു വലിയ സ്പൂൺ എണ്ണ ഒഴിക്കുക. ഫോയിൽ പേപ്പർ കൊണ്ടു മുടിവച്ച് ചെറുതീയിൽ 15–20 മിനിറ്റ് പാചകം ചെയ്യുക.

10. നന്നായി ഇളക്കി യോജിപ്പിച്ച് വിളമ്പാം.

English Summary:

Delicious Yemeni Rice: A Festive Treat for Your Bakrid Feast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com