മെലിയണോ? സാലഡും സ്മൂത്തിയും മടുത്തെങ്കിൽ ഈ ഐറ്റം കഴിച്ചോളൂ

Mail This Article
വണ്ണം കുറയ്ക്കുന്നവരാണോ? എന്നും സ്മൂത്തിയും സാലഡും ചപ്പാത്തിയുമൊക്കെ കഴിച്ച് മടുത്തവർക്ക് ഒരു സ്പെഷൽ വിഭവം തയാറാക്കാം. കുട്ടികൾക്കും ഏറെ ഇഷ്ടമാകും, വെജിറ്റബിൾ സ്റ്റിർ ഫ്രൈയാണ്. നമ്മുടെ രുചിക്കനുസരിച്ച് ഉണ്ടാക്കാം. ഡിന്നറായോ രാവിലത്തെ ഭക്ഷണമായോ കഴിക്കാവുന്നതാണ്. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.
ബേബികോൺ കഴുകി വൃത്തിയാക്കി നീളത്തിൽ അരിയാം, അതേപോലെ കാരറ്റും സവാളയും കാപ്സിക്കവും അരിഞ്ഞ് മാറ്റിവയ്ക്കാം. ഇനി പനീർ ചെറുതായി അരിയാം. അതിലേക്ക് ആവശ്യത്തിന് മുളക്പ്പൊടി, മഞ്ഞപ്പൊടി, കുരുമുളക്പ്പൊടി, തൈര്, ഉപ്പ്, ഇത്തിരി മസാല എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യാം.
ശേഷം പാനിൽ ഒലിവ് ഓയിൽ ചേർത്ത് പനീർ വേവിച്ചെടുക്കാം. അതിലേക്ക് അരിഞ്ഞ പച്ചക്കറിയും ചേർത്ത് വഴറ്റിയെടുക്കാം. അധികം വേവിച്ചെടുക്കേണ്ട. കുക്കുമ്പറും അരിഞ്ഞ് ചേർക്കാം. നല്ല രുചിയൂറും വെജിറ്റബിൾ പനീർ ഫ്രൈ റെഡി, ബ്രെഡോ ചപ്പാത്തിയോ ചേർത്ത് കഴിക്കാം,