ADVERTISEMENT

മാവേലിക്കര ∙ കുറ്റവാളികളും ഇരുണ്ട തടവറകളും എന്ന സങ്കൽപം മാവേലിക്കര സ്പെഷൽ സബ് ജയിൽ പൊളിച്ചെഴുതുകയാണ്. ജയിൽ വളപ്പ് ഇപ്പോൾ പൊന്നു വിളയുന്ന കൃഷിയിടമാണ്. സൂപ്രണ്ട് പി.അനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശ്രമമാണ് ഫലം കണ്ടത്. കാടുകയറി കിടന്ന 50 സെന്റ് സ്ഥലം വൃത്തിയാക്കി ജൈവക്കൃഷി നടത്തി. കൃഷി വകുപ്പിന്റെ സഹകരണത്തോടെയാണിത്. 

മൂന്നു മാസം മുൻപാണു പച്ചക്കറിക്കൃഷി ആരംഭിച്ചത്. വെണ്ടയ്ക്ക, പടവലം, ചീര, പാവൽ, പയർ, വഴുതന, തക്കാളി, പച്ചമുളക്, കാന്താരി, കാബേജ്, കോളിഫ്ലവർ, കാരറ്റ്, ക്യാപ്‌സിക്കം , തടിയൻ, വെള്ളരി, വിവിധയിനം മത്തങ്ങ എന്നിവയ്ക്കൊപ്പം കരനെൽക്കൃഷിയും ഇവിടെയുണ്ട്. അന്തേവാസികളും ഉദ്യോഗസ്ഥരും സഹകരിച്ചു. ജയിലിലേക്കാവശ്യമായ 40 ശതമാനം പച്ചക്കറിയും ഇവിടെയുണ്ടാക്കുന്നു.

അധികമുള്ളവ പ്രദേശവാസികൾക്കു വിൽക്കും. ആ തുക സർക്കാരിലേക്ക് അടയ്ക്കും. നഗരസഭയുടെ എയ്റോബിക് കംപോസ്റ്റ് യൂണിറ്റും അജയകുമാർ പുല്ലാട് എന്ന ജൈവ കർഷകനും നൽകുന്ന വളമാണ് ഉപയോഗിക്കുന്നത്.കണ്ണൂരിൽ ജോലി ചെയ്യുമ്പോൾ ജൈവപച്ചക്കറി കൃഷിക്കുള്ള പുരസ്‌കാരം അനിൽകുമാറിനു ലഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com