ADVERTISEMENT

വള്ളികുന്നം ∙ 9–ാം ക്ലാസ് വിദ്യാർഥിയ്ക്കു നിർബന്ധിച്ചു മദ്യം നൽകിയ യുവാവ് പൊലീസ് പിടിയിൽ. അബോധാവസ്ഥയിലായ വിദ്യാർഥിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചൂനാട്ട് വാടകയ്ക്കു താമസിക്കുന്ന വള്ളികുന്നം തെക്കേമുറി ഷമീർ മൻസിലിൽ ഷമീറാണ് (28) പിടിയിലായിലായത്.വിദ്യാർഥിയെ ഇയാൾ വീട്ടിലേക്കു വിളിച്ചുവരുത്തി നിർബന്ധിച്ചു മദ്യം നൽകിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

വൈകിട്ടു സ്കൂളിൽ നിന്നെത്തിയ വിദ്യാർഥിയെ 5 മണിയോടെ കാണാതായതിനെ തുടർന്ന് അമ്മ നടത്തിയ അന്വേഷണത്തിൽ രാത്രി ഏഴുമണിയോടെ ഷമീറിന്റെ വീട്ടിൽനിന്ന് അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും ബോധം തെളിയാഞ്ഞതിനെ തുടർന്ന് വള്ളികുന്നം പൊലീസ് എത്തി കായംകുളം ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രാഥമിക ചികിത്സ നൽകിയിട്ടും ബോധം തെളിയാഞ്ഞതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു. വിദ്യാർഥിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഷമീറിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നു പൊലീസ് പറഞ്ഞു.അതേസമയം വിദ്യാർഥി മദ്യപിച്ച ശേഷം തന്റെ വീട്ടിൽ എത്തുകയായിരുന്നുവെന്നാണു ഷമീർ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com