ADVERTISEMENT

തുറവൂർ ∙ മോഷ്ടിച്ച കാറുമായി വന്ന യുവാവ് പൊലീസ് പട്രോളിങ്ങിനിടെ പിടിയിൽ. തൃശൂർ രായ്മരക്കർ, വേൽപാടം, വരമ്പരപ്പള്ളി ആഗ്നൽ(19) ആണ് കുത്തിയതോട് പൊലീസിന്റെ പിടിയിലായത്. വഴിമധ്യേ ഡീസൽ തീർന്നതിനാൽ പാതയോരത്ത് നിർത്തുകയായിരുന്നു. ഡീസൽ വാങ്ങാൻ പോകുമ്പോഴാണ്  പിടിയിലായത്. രാത്രികാല പട്രോളിങ്ങിനിടെ സ്റ്റേഷനിലെ എഎസ്ഐമാരായ ടി.മധുസൂദനൻ, സാനു എന്നിവർ  ചേർന്നാണ് പിടികൂടിയത്.

തിങ്കൾ പുലർച്ചെ 1ന് തുറവൂർ പഞ്ചായത്തിനു സമീപം ഇടറോഡിൽ നിന്നു ദേശീയപാതയിലേക്കു നടന്നുവന്ന ആഗ്നലിനെ കണ്ട് പൊലീസ് ജീപ്പ് നിർത്തി. ചോദ്യം ചെയ്തപ്പോൾ കൊച്ചിയിൽ നിന്ന് ആലപ്പുഴ ഭാഗത്തേക്കു ബൈക്കിനു പിന്നിൽ ലിഫ്റ്റ് ചോദിച്ചു പോകുകയാണെന്നായിരുന്നു മറുപടി. സംശയം തോന്നി പരിസരം പരിശോധിച്ചപ്പോഴാണ് സമീപത്തെ കുറ്റിക്കാടിനരികെ കാർ കണ്ടെത്തിയത്. തൃശൂർ വിയ്യൂർ സ്‌റ്റേഷൻ പരിധിയിൽ നിന്നു മോഷ്ടിച്ചതാണ് കാർ. പ്രതിയെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com