ADVERTISEMENT

ആലപ്പുഴ ∙ ട്രെയിൻ യാത്രയ്ക്കിടെ സ്ത്രീകളെ ശല്യപ്പെടുത്തിയ റെയിൽവേ ശുചീകരണ തൊഴിലാളികളായ 3 പേർ അറസ്റ്റിൽ. കൊല്ലം മയ്യനാട് പുല്ലിച്ചിറ ഷബീന മൻസിൽ ഷിജു (30), കൊട്ടാരക്കര ഉമ്മന്നൂർ പ്ലാപ്പള്ളി വടക്കേക്കര പുത്തൻവീട് വിഷ്ണു വി.ദേവ് (22), മൈനാഗപ്പള്ളി അരിനല്ലൂർ പുളിക്കത്തറയിൽ വീട്ടിൽ ഗോകുൽ (22) എന്നിവരെ റെയിൽവേ സംരക്ഷണ സേനയും റെയിൽവേ പൊലീസും ചേർന്നാണ് പിടികൂടിയത്.

മൈസൂരു–കൊച്ചുവേളി എക്സ്പ്രസിൽ ബെംഗളൂരുവിൽ നിന്നു കൊല്ലത്തേക്ക് യാത്ര ചെയ്ത യുവതിയെയും ഭർതൃമാതാവിനെയുമാണ് ഇവർ ശല്യപ്പെടുത്തിയത്. കാലിൽ കയറിപ്പിടിക്കുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്തതിനെ തുടർന്ന് ഇരുവരും എറണാകുളം റെയിൽവേ സ്റ്റേഷനിൽ പരാതി പറഞ്ഞു. തുടർന്ന് ഇന്നലെ രാവിലെ 5.30ന് ആലപ്പുഴയിൽ എത്തിയപ്പോൾ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൂവരെയും റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com