ADVERTISEMENT

ആലപ്പുഴ ∙ കയർ മേഖലയിലെ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സ്വന്തം ഫാക്ടറി  എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ആശങ്കയിലാണ് മാജി കൊയർ വർക്സ് ഉടമ എൻ.എം.ജോസഫ്. 50 വർഷമായി പ്രവർത്തിക്കുന്ന ഫാക്ടറി പൂട്ടുകയല്ലാതെ മറ്റു മാർഗമില്ല. കയർ മാറ്റുകളും പായകളുമാണ് ഇവിടെ നിർമിച്ചിരുന്നത്.  ഇപ്പോൾ പായ നിർമാണം നിർത്തി.

ഇത് ജോസഫിന്റെ മാത്രം അവസ്ഥയല്ല.  വീടുകളിലും മറ്റും പ്രവർത്തിക്കുന്ന രണ്ടായിരത്തോളം കയർ ഉൽപാദന കേന്ദ്രങ്ങളാണ് അടഞ്ഞു കിടക്കുന്നത്. കോടതി ജീവനക്കാരനായിരുന്ന ജോസഫ് പിതാവ് തുടങ്ങിയ ഫാക്ടറി ഏറ്റെടുക്കുകയായിരുന്നു. ഫാക്ടറിയിൽ നിർമിക്കുന്ന ഉൽപന്നങ്ങൾ കയർ കോർപറേഷനിൽ കൊടുത്താൽ പണ്ട്  അപ്പോൾ തന്നെ വില ലഭിക്കുമായിരുന്നെന്ന് ജോസഫ് പറയുന്നു

പ്രവർത്തിക്കാൻ തൊഴിലാളികളെ കിട്ടാതെ കിടക്കുന്ന  കയർ ഫാക്ടറികളിലൊന്ന്.
പ്രവർത്തിക്കാൻ തൊഴിലാളികളെ കിട്ടാതെ കിടക്കുന്ന കയർ ഫാക്ടറികളിലൊന്ന്.

16 തറികളുണ്ടായിരുന്ന ഫാക്ടറിയിൽ ഇപ്പോൾ പ്രവർത്തിക്കുന്നത് 5 എണ്ണം മാത്രം. 16 തൊഴിലാളികൾ 4 പേരായി ചുരുങ്ങി. നെയ്ത്തിനും തയ്യലിനും ആളെ കിട്ടാത്തതും പ്രതിസന്ധിയാണ്.  കേന്ദ്ര സർക്കാരിന്റെ റിമോട്ട് സ്കീം വഴി 5 ലക്ഷം രൂപ വായ്പ ലഭിച്ചിരുന്നു. ഇതിൽ 2 ലക്ഷം രൂപ സബ്സിഡിയാണ്. 3 വർഷത്തോളം പണം തിരിച്ചടച്ചു. ഇപ്പോൾ അടവ് മുടങ്ങി. വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പക്ഷേ, ഇതുവരെ നടപടി ഉണ്ടായിട്ടില്ല – ജോസഫ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com