ADVERTISEMENT

മാവേലിക്കര ∙ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ കുംഭഭരണി കെട്ടുകാഴ്ച നാളെ നടക്കും. 13 കരകളിൽ നിന്നുള്ള കെട്ടുകാഴ്ചകൾ ദേവിക്കു കാണിക്കയായി സമർപ്പിക്കുന്ന ചടങ്ങ് ദർശിക്കാനെത്തുന്ന ഭക്തരാൽ ക്ഷേത്രാങ്കണം നാളെ സജീവമാകും. ശിവരാത്രി നാൾ മുതൽ കരക്കാർ ഒരുക്കിയ കെട്ടുകാഴ്ചകൾ ക്ഷേത്രാങ്കണത്തിലെത്തി ദേവിയെ വണങ്ങി കാഴ്ചക്കണ്ടത്തിൽ നിലയുറപ്പിക്കുന്ന മനോഹര കാഴ്ചയാണു കുംഭഭരണിയുടെ കീർത്തി.

13 കരകളിൽ നിന്നായി 6 കുതിര, 5 തേര്, ഭീമൻ, ഹനുമാൻ, പാഞ്ചാലി എന്നിവയാണു അണി നിരക്കുന്നത്. നാളെ രാവിലെ 6 മുതൽ ദേവിയുടെ ഇഷ്ട വഴിപാടായ കുത്തിയോട്ടം നടത്തിയ 12 വീടുകളിൽ നിന്നുള്ള കുത്തിയോട്ട ഘോഷയാത്രകൾ ക്ഷേത്രത്തിലെത്തി സമർപ്പണം നടത്തും. വൈകിട്ടു 4 മുതൽ കരകളിൽ നിന്നുള്ള കെട്ടുകാഴ്ചകൾ ക്ഷേത്രത്തിലെത്തി തുടങ്ങും. കരക്രമമനുസരിച്ചു കെട്ടുകാഴ്ചകൾ അണിനിരന്ന ശേഷം ദീപാരാധന നടക്കും. രാത്രി 7.30നു ഹിന്ദുമത സമ്മേളനം, ദേവസ്വം ബോർഡ് വക ഗ്രാന്റ് വിതരണം. 11നു കഥകളി, 3.30നു വേലകളി, 4നു കെട്ടുകാഴ്ചകൾക്കു സമീപത്തേക്കു ദേവിയുടെ എഴുന്നള്ളത്ത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com