ADVERTISEMENT

ഹരിപ്പാട് ∙  നിരോധിത പുകയില ഉൽപന്നങ്ങളുമായി ഒരാൾ അറസ്റ്റിലായി. കരുവാറ്റ വട്ടുമുക്ക് ചാപ്രായിൽ ബിജു (47)ആണ് ഹരിപ്പാട് പൊലീസിന്റെ പിടിയിലായത്. 112 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങൾ കണ്ടെടുത്തു.  രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ ദേഹത്തു ഒളിപ്പിച്ച നിലയിൽ ഏതാനും പാക്കറ്റുകൾ കണ്ടെത്തി. ഇയാളുടെ മൊബൈൽ ഫോണും പിടിച്ചെടുത്തു. നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയതിന് ഇയാൾ മുൻപും അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. എസ്ഐ ഹുസൈൻ, സ്പെഷൽ ബ്രാഞ്ച് എസ്ഐ നഹാസ്, സിപിഒ നിഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com