ADVERTISEMENT

ചെങ്ങന്നൂർ ∙ ലോക്ഡൗൺ കാലം കഴിഞ്ഞ് ആക്രിക്കാർക്ക് ഒരുപക്ഷേ വീടുകളിൽ നിന്നു പാ‌ഴ്‌വസ്തുക്കൾ കിട്ടിയേക്കില്ല. സകല പാഴ്‌വസ്തുക്കളിൽ നിന്നും കലാരൂപങ്ങളും ഉപയോഗയോഗ്യമായ ഉപകരണങ്ങളും നിർമിക്കുകയാണു ചെങ്ങന്നൂരിലെ കൗമാരക്കാർ. നേരം കൊല്ലാൻ തുടങ്ങിയ പണി  പലരും ഗൗരവത്തിലെടുക്കുകയാണിപ്പോൾ. അത്തരം ചിലരെ പരിചയപ്പെടാം...

അമൃതയും അഞ്ജലിയും
അമൃതയും അഞ്ജലിയും

∙ പ്ലസ്‌ വൺ വിദ്യാർഥിനി അമൃതയും 10–ാം ക്ലാസുകാരി അഞ്ജലിയും ചേർന്ന് വീട്ടിലെ പാഴ്‌വസ്തുക്കൾ ഉപയോഗയോഗ്യമാക്കി. മൊബൈൽ സ്റ്റാൻഡ്, പൗച്ച് എന്നിവയൊക്കെ നിർമിച്ചു. മാതാപിതാക്കളായ എൻ.ആർ.ഭാസിയും മായയും പിന്തുണയുമായി ഒപ്പമുണ്ട്. 

മേഘാമുരളി
മേഘാമുരളി

∙ ഉപയോഗശൂന്യമായ കുപ്പികൾ പെയിന്റ് ചെയ്തു, ചിത്രങ്ങൾ വരച്ചു മനോഹരമാക്കുകയാണു തിരുവൻവണ്ടൂർ കൊല്ലംപറമ്പിൽ മേഘാമുരളിയുടെ ഇപ്പോഴത്തെ വിനോദം. ചെളി ഉപയോഗിച്ചു രൂപങ്ങൾ കുപ്പികളിൽ പതിപ്പിക്കുന്നുമുണ്ട് ഈ പ്ലസ്ടുക്കാരി.  ഇതൊക്കെ കാണുമ്പോൾ അച്ഛൻ കെ.ആർ.മുരളീധരനും അമ്മ ഉഷയ്ക്കും സന്തോഷം. 

ഐശ്വര്യ എസ്. കുറുപ്പ്
ഐശ്വര്യ എസ്. കുറുപ്പ്

∙ ചെറിയനാട് എസ്എൻ ട്രസ്റ്റ് എച്ച്എസ്എസിലെ പ്ലസ്‌ വൺ വിദ്യാർഥിനി ഐശ്വര്യ എസ്. കുറുപ്പിന്റെ വീടിന്റെ ഭിത്തിയിലാകെ കാർട്ടൂൺ കഥാപാത്രങ്ങളെ കാണാം. കോടുകുളഞ്ഞി ചക്കിട്ടമലയിൽ എൻ.എസ്.സുരേഷ്കുമാറിന്റെയും കെ.ആർ.സിന്ധുമോളുടെയും മകളാണ്. സഹോദരി അശ്വതി എസ്.കുറുപ്പും ചിത്രം വരയിൽ കൂട്ടിനുണ്ട്.

ഏബൽ ജോൺ
ഏബൽ ജോൺ

∙ പുറത്തുപോയി കൂട്ടുകാരുമായി കളിക്കാനാകാത്തതിന്റെ വിഷമം കരകൗശല വസ്തുക്കളൊരുക്കുന്നതിലൂടെ മറികടക്കുകയാണ് ആലാ കളീക്കൽ ജോണിന്റെയും സുനിയുടെയും മകൻ ഏബൽ ജോൺ. ഏഴാംക്ലാസുകാരനായ ഏബലിനു ഡ്രീംക്യാച്ചർ നിർമാണമാണു പ്രധാന വിനോദം. കുപ്പികളിൽ ചിത്രംവരയുമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com