ADVERTISEMENT

ചേർത്തല (ആലപ്പുഴ) ∙ കണ്ണിൽ അപൂർവ അർബുദം (റെറ്റിനോ ബ്ലാസ്‌റ്റോമ) ബാധിച്ച ഒന്നേമുക്കാൽ വയസ്സുകാരി അൻവിതയുടെ കീമോതെറപ്പി നാളെ നടക്കും. ഇന്നലെ ഹൈദരാബാദിലെ എൽ.വി.പ്രസാദ്, അപ്പോളോ ആശുപത്രികളിലായി ചികിത്സയ്ക്കു വിധേയമായി. അപ്പോളോ ആശുപത്രിയിലെ സൗകര്യപ്രകാരമാണ് കീമോതെറപ്പി നാളത്തേക്കു മാറ്റിയത്.

ഇന്നലെ പരിശോധനകൾക്കും അനുബന്ധ ചികിത്സകൾക്കും ശേഷം അൻവിതയും രക്ഷാകർത്താക്കളായ വിനീതും ഗോപികയും അവിടത്തെ താമസസ്ഥലത്തേക്കു മടങ്ങി. ഇന്ന് ഉച്ചകഴിഞ്ഞ് അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കും.കണ്ണിനു നേരിട്ടു ലഭിക്കുന്ന ഇൻട്ര ആർട്ടീരിയൽ കീമോതെറപ്പിയാണ് ചെയ്യേണ്ടത്. ഇത്തരത്തിൽ 3 കീമോയാണ് ചെയ്യേണ്ടത്.

രണ്ടാമത്തേതാണ് ഇപ്പോൾ ചെയ്യുന്നത്. 21 ദിവസത്തെ ഇടവേളയിൽ ചെയ്യേണ്ട കീമോ, ലോക്ഡൗൺ മൂലം മുടങ്ങുമെന്ന അവസ്ഥയിലാണ് സംസ്ഥാന സർക്കാർ ഇടപെടൽ. പൂർണമായും സർക്കാർ ചെലവിലാണ് യാത്രാ സൗകര്യങ്ങൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com