ADVERTISEMENT

ചെങ്ങന്നൂർ ∙ തിരുവനന്തപുരത്തു നിന്നുള്ള യാത്രക്കാരുമായി ജില്ലാ ആശുപത്രിയിലേക്കെത്തിയ കെഎസ്ആർടിസി ബസ് എംകെ റോഡിലെ റെയിൽവേ അടിപ്പാതയ്ക്കു സമീപത്തെ ഗർഡറിൽ കുടുങ്ങി. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടരയോടെയാണ് സംഭവം. മുംബൈയിൽ നിന്നു തിരുവനന്തപുരത്ത് എത്തിയ യാത്രക്കാരെ ചെങ്ങന്നൂരിലേക്കു കൊണ്ടുവന്ന പൂവാർ ഡിപ്പോയിലെ ബസ് ആണു കുടുങ്ങിയതെന്നു പൊലീസ് പറഞ്ഞു.ഇതോടെ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.

അഗ്നിരക്ഷാസേനയും കെഎസ്ആർടിസി മെക്കാനിക്കുകളും സ്ഥലത്തെത്തി. അഗ്നിരക്ഷാസേന ബസിന്റെ മുകളിലെ കാരിയറിന്റെ കമ്പി അറുത്തു മാറ്റിയ ശേഷമാണ് ബസ് നീക്കാനായത്. ചെങ്ങന്നൂരുകാരായ 4 പേരും കറുകച്ചാൽ സ്വദേശിയുമാണു ബസിൽ ഉണ്ടായിരുന്നത്. ഇവരെ ജില്ലാ ആശുപത്രിയിൽ പരിശോധന നടത്തിയ ശേഷം വീടുകളിൽ നിരീക്ഷണത്തിൽ കഴിയാനായി വിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com