ADVERTISEMENT

ആലപ്പുഴ ∙ ജില്ലയിൽ ഇന്നലെ 13 പേർക്കു കോവിഡ് 19 സ്ഥ‍ിരീകരിച്ചു. 11 പേർ വിദേശത്തു നിന്നും ഒരാൾ മുംബൈയിൽ നിന്നുമാണ് എത്തിയത്. ഒരാൾക്കു സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. എല്ലാവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകെ 199 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ചികിത്സയ്ക്കായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന വെൺമണി സ്വദേശിയായ യുവാവിനാണു സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. മുംബൈയിൽ നിന്നെത്തിയ അമ്പലപ്പുഴ സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചു.

വിദേശത്തു നിന്നെത്തിയവർ: 60 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി, ബുധനൂർ സ്വദേശിയായ യുവ‍ാവ് (ഇരുവരും ഖത്തർ), 58 വയസ്സുള്ള ആലപ്പുഴ സ്വദേശിനി, വെണ്മണി സ്വദേശിയായ യുവാവ്, 63 വയസ്സുള്ള വണ്ടാനം സ്വദേശി, അമ്പലപ്പുഴ സ്വദേശിയായ യുവാവ് (4 പേരും സൗദി), 51 വയസ്സുള്ള ഭരണിക്കാവ് (ബഹറിൻ), വെളിയനാട് സ്വദേശിയായ യുവാവ്, മാന്നാർ സ്വദേശിയായ യുവാവ്, അമ്പലപ്പുഴ സ്വദേശി (മൂവരും കുവൈത്ത്), അമ്പലപ്പുഴ സ്വദേശിയായ യുവാവ് (യുഎഇ)

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com