ADVERTISEMENT

ആലപ്പുഴ ∙ പൂച്ചയെ കണ്ടെത്താൻ ഒഎൽഎക്സ് വരെ പോയ കഥ പറയാനുണ്ട് ആലപ്പുഴ നോർത്ത് പൊലീസിന്. പൂച്ചയെ കാണാനില്ലെന്ന ഉടമയുടെ പരാതിയിൽ 20 ദിവസം നീണ്ടുനിന്ന അന്വേഷണത്തിന്റെ കഥ. ജൂൺ 13ന് ആണ് തോണ്ടൻകുളങ്ങര സ്വദേശി മുഹമ്മദ് റഷീദിന്റെ 8 വയസ്സ് പ്രായമുള്ള ടെസ, സ്നോബൽ എന്ന വലിയ പൂച്ചകളും ഇവയുടെ കുട്ടിയായ കുട്ടൂസ് എന്ന 7 മാസം പ്രായമായ പൂച്ചക്കുട്ടിയേയും കാണാതായത്.

ഫിലൈൻ ഇനത്തിൽ പെട്ട പൂച്ചകളെ കൂട് തകർത്താണ് പ്രതികൾ കൊണ്ടുപോയത്.പൊലീസിന്റെ അന്വേഷണം ഇങ്ങനെ. ജൂൺ 13ന് രാവിലെ ഒരു മണിക്കാണ് മോഷണം. അന്ന് രാവിലെ തന്നെ റഷീദ് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. തുടർന്ന് നോർത്ത് സിഐ കെ.പി.വിനോദിന്റെ നിർദേശപ്രകാരം എസ്ഐ ടോൾസൺ ജോസഫിന്റെ നേതൃത്വത്തിൽ സിപിഒമാരായ സാഗർ, ബിനു, ലാലു അലക്സ്, വിനോജ്, വിഷ്ണു, പ്രവീഷ് എന്നിവർ അടങ്ങിയ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. അടുത്ത വീട്ടിലെ സിസിടിവി പരിശോധിച്ചെങ്കിലും പ്രതികളുടെ മുഖം വ്യക്തമായിരുന്നില്ല. രണ്ടുപേർ ഭാരമുള്ള എന്തോ എടുത്തുകൊണ്ട് പോകുന്നത് മാത്രമാണ് കണ്ടത്. 

 ആദ്യ ഘട്ടത്തിൽ ജില്ലയിൽ വിവിധ ഇടങ്ങളിൽ മൃഗങ്ങളെ വളർത്തുന്നവർ, വിൽക്കുന്നവർ, ഒഎൽഎക്സ് വെബ്സൈറ്റിലൂടെ പൂച്ചകളെ കച്ചവടം ചെയ്യുന്നവർ എന്നിവരുടെ പട്ടിക തയാറാക്കി. ശേഷം ഇവരുടെ നാട്ടിൽ എത്തി അന്വേഷണം നടത്തി. ശേഷം ഇവരിൽ സ്വഭാവ ദൂഷ്യം ഉള്ളവരുടെ മാത്രമായി പട്ടിക ചുരുക്കി. ഇത്തരത്തിൽ വീടുകളിൽ നടത്തിയ പരിശോധനയിലാണ് പ്രതികളായ കണ്ണനിലും വിഷ്ണുവിലും എത്തുന്നത്. കണ്ണന്റെ വീട്ടിലായിരുന്നു പൂച്ചകളെ സൂക്ഷിച്ചിരുന്നത്. പൂച്ചയെ കണ്ടെത്തി ഉടമയെ വിളിച്ചു വരുത്തി ഉറപ്പിച്ച ശേഷം കൈമാറുകയായിരുന്നു എന്ന് എസ്ഐ ടോൾസൺ ജോസഫ് പറഞ്ഞു.കാണാതെപോയ മക്കളെ തിരിച്ചു കിട്ടിയ സന്തോഷമാണ് പൂച്ചകളെ തിരിച്ചു കിട്ടിയപ്പോഴെന്ന് ഉടമ റഷീദ് പറയുന്നു. '

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com