ADVERTISEMENT

കായംകുളം ∙ പ്രാക്ടിക്കൽ പരീക്ഷയ്ക്കെത്തിയ കായംകുളം എംഎസ്എം കോളജിലെ വിദ്യാർഥിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സഹപാഠികൾ ഉൾപ്പെടെയുള്ളവരെ നിരീക്ഷണത്തിലാക്കി. നേരത്തെ കോവിഡ് സ്ഥിരീകരിച്ച സസ്യ മാർക്കറ്റിലെ വ്യാപാരിയുടെ ബന്ധുവാണ് വിദ്യാർഥി.ജൂൺ 29, 30 തീയതികളിൽ നടന്ന ബിഎസ്‌സി കെമസ്ട്രി പ്രാക്ടിക്കൽ പരീക്ഷയ്ക്കെത്തിയ 30 വിദ്യാർഥികൾ, 3 അധ്യാപകർ, 2 അനധ്യാപകർ എന്നിവരുടെ പട്ടിക ആരോഗ്യ വകുപ്പിനു കൈമാറിയതായി വൈസ് പ്രിൻസിപ്പൽ ഡോ. എ.മുഹമ്മദ് താഹ അറിയിച്ചു. ഇവരുടെ സ്രവം പരിശോധനയ്ക്കായി ഇന്നു ശേഖരിക്കും.‌‌

കായംകുളത്ത് അതിജാഗ്രത

കായംകുളത്ത് 144 പ്രഖ്യാപിക്കാൻ ആരോഗ്യ വകുപ്പ് ജില്ലാ കലക്ടർക്ക് ശുപാർശ നൽകി. ഇന്നലെ സമ്പർക്കത്തിലൂടെ 8 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ക്വാറന്റീൻ മാനദണ്ഡങ്ങൾ പാലിക്കാത്തവരെക്കുറിച്ചുള്ള വിവരങ്ങൾ വാർഡ്‌ കൗൺസിലറെയോ വാർഡ് ജാഗ്രതാ സമിതിയിലെ ആശാ വർക്കറെയോ നഗരസഭ കൺട്രോൾ റൂമിലോ (04792445060) അറിയിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com