ADVERTISEMENT

കുട്ടനാട് ∙ കോവിഡ് പോസിറ്റീവ് കേസുകൾ വർധിക്കുന്നതു കുട്ടനാട്ടിൽ ആശങ്ക പരത്തുന്നു. പുളിങ്കുന്ന് പഞ്ചായത്തിൽ കോവിഡ് കേസുകൾ വർധിച്ചതോടെ പഞ്ചായത്ത് പൂർണമായി അടിച്ചിടാൻ കലക്ടറുടെ അനുമതി തേടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുളിങ്കുന്ന് പഞ്ചായത്തിലെ 4 വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്.  രാമങ്കരി പഞ്ചായത്ത് 9–ാം വാർഡുകൂടി ഇപ്പോൾ കണ്ടെയ്ൻമെന്റ് സോണാണ്.

ഇതോടെ മാമ്പുഴക്കരി–എടത്വ റോഡിൽ പുതുക്കരി പള്ളി മുതൽ എടത്വ പഞ്ചായത്ത് അതിർത്തി വരെയുള്ള ഭാഗം അടച്ചു. വാർഡിലേക്കുള്ള ഇടവഴികളം തടഞ്ഞിരിക്കുകയാണ്. ഷാർജയിൽ നിന്ന് എത്തിയ ഒരു വീട്ടിലെ 4 പേർ അടക്കം വാർഡിലെ 5 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

അതേ സമയം കോവിഡ് പരിശോധനകൾ നീണ്ടുപോകുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. പുളിങ്കുന്നിൽ കുഴഞ്ഞുവീണു മരിച്ച കോവിഡ് ബാധിതന്റെ രണ്ടാമത്തെ സ്രവ ഫലവും പോസറ്റീവായതോടെ മൃതദേഹവുമായി സമ്പർക്കം പുലർത്തിയവരും മരണവിവരമറിഞ്ഞു വീട്ടിലെത്തിയവരും അടക്കം നിരവധി ആളുകൾ ക്വാറന്റീനിൽ കഴിയുകയാണ്. മങ്കൊമ്പിൽ കോവിഡ് സ്ഥിരീകരിച്ചയാൾ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ 12 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ നാട്ടിൽ അദ്ദേഹവുമായി സമ്പർക്കം പുലർത്തിയവർ അടക്കം ആശങ്കയിലാണ്. 

കഴിഞ്ഞ ദിവസം ഇരുവരുടെയും കുടുംബാംഗങ്ങളുടെ സ്രവ സാംപിളുകൾ പരിശോധനയ്ക്കെടുത്തെങ്കിലും ഫലം ഇതുവരെ ലഭ്യമായിട്ടില്ല. ഇന്നു ഫലം ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായി വെളിയനാട് സിഎച്ച്സി മെഡിക്കൽ ഓഫിസർ ഡോ. അനിൽകുമാർ പറഞ്ഞു. 4–ാം തീയതി സാമ്പിൾ എടുത്തവരുടെ ഫലം 11–ാം തീയതിയാണു ലഭിച്ചത്. കഴിഞ്ഞ ദിവസം 14 പേരുടെ സാംപിളുകളാണു പരിശോധനയ്ക്ക് എടുത്തതെന്നും മെഡിക്കൽ ഓഫിസർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com