ADVERTISEMENT

വള്ളികുന്നം ∙ കോവിഡിന്റെ പശ്ചാത്തലത്തിൽ ഇതര സംസ്ഥാനത്തു നിന്ന് ചരക്കുലോറിയിൽ എത്തിച്ച പോത്തിനെ ഇറക്കിയതിനെച്ചൊല്ലി നാട്ടുകാരും ലോറിക്കാരുമായി തർക്കം. ഇതിനെ തുടർന്ന് ലോറിതടഞ്ഞു. രണ്ടര മണിക്കൂറിലേറെ നേരം നാട്ടുകാർ ഒന്നടങ്കം എതിർത്തതിനെ തുടർന്ന് പൊലീസെത്തി ലോറിയിൽ പോത്തിനെ കയറ്റി തിരികെ അയച്ചു. ഇതിൽ ഒരെണ്ണം ചത്തെന്നു പരാതി ഉയർന്നു. വള്ളികുന്നം കാരാഴ്മ ലക്ഷംവീട് ജംക്‌ഷനിൽ ഇന്നലെ നാലരയോടെ ഏജന്റിന്റെ ആവശ്യപ്രകാരമാണു പോത്തിനെ ഇറക്കിയതെന്നു പറയുന്നു.

ഇറക്കിയ പോത്തിനെ തിരികെ കയറ്റിക്കൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ടാണു നാട്ടുകാർ ലോറി തടഞ്ഞത്. കോവിഡ് നിയന്ത്രണം മൂലം കായംകുളത്ത് ഇറക്കാൻ കഴിയാത്തതിനാൽ ആണ് കാരാഴ്മയിൽ ഇറക്കിയതെന്നു പൊലീസ് പറഞ്ഞു. പഞ്ചായത്തംഗം എ.അമ്പിളി അറിയിച്ചതിനെ തുടർന്ന് ആരോഗ്യകേന്ദം ഇടപെട്ട് ലോറിക്കാരായ 2 രാജസ്ഥാൻ സ്വദേശികളോട്  ക്വാറന്റീനിൽ കഴിയാൻ നിർദേശിച്ചു. സംഭവത്തിൽ വള്ളികുന്നം പൊലീസ് കേസെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com