ADVERTISEMENT

‌ചെങ്ങന്നൂർ ∙ കെഎസ്ആർടിസി ഡിപ്പോയിലെ ആർഎൻസി 437 –ാം നമ്പർ ബസ് ഇനി അരയറ്റം വെള്ളത്തിലും കുതിച്ചു പായും. പുകക്കുഴലിനും എയർ ഫിൽറ്ററിനും സ്ഥാനമാറ്റം നൽകി വാഹനം ഒരുക്കിയതു ഡിപ്പോ ഗാരിജിലെ മെക്കാനിക്കുകൾ. കഴിഞ്ഞ ദിവസം വെള്ളം പൊങ്ങിയ തിരുവ‍ൻവണ്ടൂർ , പാണ്ടനാട്, മുറിയായിക്കര ഭാഗങ്ങളിൽ നിന്ന് ആളുകളെ കെഎസ്ആർടിസി ബസിൽ ദുരിതാശ്വാസ ക്യാംപുകളിൽ എത്തിച്ചിരുന്നു.

വെള്ളത്തിലൂടെ ബസ് ഓടിക്കുമ്പോഴുള്ള പ്രശ്നങ്ങൾ ഡ്രൈവർമാർ പറയുന്നതു കേട്ടപ്പോഴാണു മെക്കാനിക്കുകൾ പുതിയ ആശയത്തെക്കുറിച്ച് ചിന്തിച്ചത്. വെള്ളം ഉയർന്ന റോഡിലൂടെ പോയാൽ പുകക്കുഴലിലും എയർഫിൽറ്ററിലും വെള്ളം കയറിയാകും ബസ് ബ്രേക്ക്ഡൗൺ ആകുക. ആൻഎൻസി 437 ന്റെ പുകക്കുഴലും ഫിൽറ്ററും ടയറിനെക്കാൾ ഉയരത്തിലാക്കി. 

എടിഒ കെ.അജി, ഡിപ്പോ എൻജിനീയർ സന്തോഷ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ മെക്കാനിക്കുകളായ കെ. ഗിരീഷ്, പി.ഐ.ദീപു, കെ.ആർ. കൃഷ്ണകുമാർ, പി.എസ്. പ്രിതിൻ, കെ.എ.അനന്ദു, കെ.എം.ഫിറോസ് എന്നിവരാണു രൂപമാറ്റത്തിനു പിന്നിൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com