ADVERTISEMENT

ചെങ്ങന്നൂർ ∙ പൂക്കൾക്കു പകരം പച്ചക്കറി കൊണ്ട് അത്തപ്പൂക്കളം ഒരുക്കി ഖാദി ബോർഡ് ഉപാധ്യക്ഷയും മുൻ എംഎൽഎയുമായ ശോഭന ജോർജ്. ‘പൂക്കൾ കിട്ടാനില്ല, പൂക്കളം ഇടുകയും വേണം ’ എന്ന തലക്കെട്ടോടെ ശോഭന തന്നെയാണ് അത്തം നാളായ ഇന്നലെ രാവിലെ പൂക്കളം ഒരുക്കുന്ന വിഡിയോ സ്വന്തം ഫെയ്സ്ബുക് പ്രൊഫൈലിൽ പോസ്റ്റ് ചെയ്തത്.

വൈകാതെ ചെങ്ങന്നൂരിലെ മിക്ക ഫെയ്സ്ബുക് കൂട്ടായ്മകളിലും പൂക്കളത്തിന്റെ ചിത്രങ്ങൾ വൈറലായി. ചുവടെ കമന്റുകളും നിറഞ്ഞു. സംസ്ഥാനത്തിനു പുറത്തുനിന്നുള്ള പൂക്കൾ ഉപയോഗിക്കരുതെന്നും തൊടിയിലെ പൂക്കൾ മതിയെന്നും പറഞ്ഞ മുഖ്യമന്ത്രിയെ കളിയാക്കിയതാണോ എന്നായിരുന്നു ചിലരുടെ ചോദ്യം. പച്ചക്കറി പുറത്തു നിന്നു വാങ്ങിയതാണോ എന്നായിരുന്നു മറ്റു ചിലർക്ക് അറിയേണ്ടത്. 

കഷ്ടം എന്നായിരുന്നു  സംവിധായകനും ബിജെപി നേതാവുമായ  അലി അക്ബറിന്റെ  കമന്റ്. ചർച്ച പുരോഗമിക്കുന്നതിനിടെ അത്തപ്പൂവിന് ഇത്ര രാഷ്ട്രീയം ഉണ്ടെന്നറിഞ്ഞില്ല , സോറി എന്ന കമന്റുമായി ശോഭനയും എത്തി. എല്ലാ വർഷവും അത്തപ്പൂക്കളം ഇടാറുണ്ടെന്നു മത്സരങ്ങൾ നടത്തുമെന്നും  ശോഭന കമന്റിട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com