4500രൂപ ഒരു ദിവസത്തേക്കു വേണ്ട ശരാശരി ചെലവ്, ആന മെലിയാതെ,‘വീട്ടിൽ കെട്ടാൻ’ ലക്ഷങ്ങൾ

alappuzha news
SHARE

ആലപ്പുഴ ∙ മറ്റ് അരുമ മൃഗങ്ങളെ വളർത്തുന്നതുപോലെ എളുപ്പമല്ല ആനയെ വളർത്താൻ. കോവിഡ് നിയന്ത്രണങ്ങൾ ആരംഭിച്ചതോടെ ആനയുടമകളിൽ പലരും ലക്ഷക്കണക്കിനു രൂപയുടെ കടക്കെണിയിലേക്കു നീങ്ങുകയാണ്. പ്രധാനപ്പെട്ട ഉത്സവ സീസണും ഓണക്കാലവും നഷ്ടമായതോടെ വായ്പയെടുത്ത് ആനയെ പുലർത്തേണ്ട അവസ്ഥയിലാണ് ആനയുടമകളിൽ പലരും. ആലപ്പുഴ ജില്ലയിൽ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിൽ 6 ആനകളും സ്വകാര്യ ഉടമസ്ഥതയിൽ 15 ആനകളുമാണുള്ളത്.

4500രൂപ- ഒരു ആനയ്ക്കു ഭക്ഷണം ഉൾപ്പെടെ ഒരു ദിവസത്തേക്കു വേണ്ട ശരാശരി ചെലവ് , ഒരു മാസത്തെ ചെലവ് 1.35 ലക്ഷം രൂപ , 9.45 ലക്ഷം രൂപ കോവിഡ് നിയന്ത്രണങ്ങൾ നിലവിൽ വന്ന മാർച്ച് മുതൽ സെപ്റ്റംബർ വരെയുള്ള ഏകദേശ ചെലവ്

ജീവനക്കാർ= ആനയെ പരിചരിക്കാൻ പാപ്പാനും ഒരു സഹായിയും ഉൾപ്പെടെ കുറഞ്ഞത് 2 ജീവനക്കാർ. ഇവർക്ക് 400– 1000 രൂപ ദിവസക്കൂലി നൽകണം.

ഭക്ഷണം 

∙ദിവസം ശരാശരി 20– 35 പനമ്പട്ട (ചെലവ് 2000 രൂപ) പനമ്പട്ടയ്ക്കു പകരം തെങ്ങോല നൽകുന്നതു ചെലവു കുറയ്ക്കും. പക്ഷേ, ഒരു ആനവയറു നിറയണമെങ്കിൽ ഒരുപാടു തെങ്ങുകയറേണ്ടി വരുമെന്നു മാത്രം.

∙ചോറ് – ദിവവസം 4– 7 കിലോ അരിയുടെ ചോറും (250 രൂപ) 150 രൂപയുടെ ശർക്കരയും (ആകെ 400 രൂപ).

വൈദ്യപരിശോധന

∙ആനയ്ക്ക് സാധാരണ രോഗങ്ങളുണ്ടാകുമ്പോൾ പോലും മരുന്നു വാങ്ങാൻ വലിയ ചെലവാണ്. സാരമായ രോഗങ്ങളുണ്ടായാൽ ചെലവ് ലക്ഷങ്ങൾ കവിയും.

∙ഓരോ 15 ദിവസം കൂടുമ്പോഴും വെറ്ററിനറി ഡോക്ടറുടെ പരിശോധനയും വൈദ്യ സർട്ടിഫിക്കറ്റും നേടണം. ഇതും ചെലവുള്ള കാര്യമാണ്.

സുഖചികിത്സ

∙വർഷത്തിലൊരിക്കൽ ഒരു മാസം നീളുന്ന സുഖചികിത്സ. രസായനങ്ങളും ച്യവനപ്രാശവും ഉൾപ്പെടെ ലക്ഷക്കണക്കിനു രൂപയുടെ ചെലവുണ്ട് സുഖചികിത്സയ്ക്ക്. ചോറിനു പകരം പയർ, മുതിര, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളും നൽകേണ്ടി വരും.

∙മദപ്പാടുണ്ടാകുമ്പോൾ 60–90 ദിവസത്തെ വിശ്രമം വേണം. ചിലപ്പോൾ 180 ദിവസം വരെ വിശ്രമം വേണ്ടിവരും

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN alappuzha
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA