11,53,778 രൂപയുടെ ബൈക്ക് ചേർത്തലയിലും; 2,42,293 രൂപ റോഡ് നികുതി
Mail This Article
×
ചേർത്തല ∙ ട്രൈംഫ് മോട്ടർ ബൈക്ക് ഇനി ചേർത്തലയിലും. 11,53,778 വിലവരുന്ന ബൈക്ക് വയലാർ കല്യാണിയിൽ രാജേഷ് സീതാറാമാണ് വാങ്ങിയത്. ചൊവ്വാഴ്ച ചേർത്തല ജോയിന്റ് ആർടി ഓഫിസിൽ 2,42,293 രൂപ റോഡ് നികുതി അടച്ച് വാഹനം പുറത്തിറക്കി. ഷോറൂമിൽ നിന്നിറക്കിയിട്ട് ദിവസങ്ങളായെങ്കിലും റജിസ്ട്രേഷൻ ചൊവ്വാഴ്ചയാണ് പൂർത്തിയായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.