രാത്രികളിൽ എത്തി സ്ട്രോങ് റൂമും ലോക്കറും തകർത്തു, 3 ദിവസം നടന്ന ഓപ്പറേഷൻ പുറത്തറിഞ്ഞില്ല

alappuzha-haripad-police-station
കരുവാറ്റ സഹകരണ ബാങ്കിൽനിന്നു മോഷ്ടിച്ച സ്വർണാഭരണങ്ങൾ, മുഖ്യപ്രതി ആൽബിൻ രാജ് ഒളിപ്പിച്ച സ്ഥലത്തുനിന്നു പൊലീസ് കണ്ടെത്തി ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നപ്പോൾ. ഡിഐജി കാളിരാജ് മഹേഷ്കുമാർ, ജില്ലാ പൊലീസ് മേധാവി പി.എസ്.സാബു എന്നിവരാണ് ആഭരണങ്ങൾ പരിശോധിക്കുന്നത്.
SHARE

ഹരിപ്പാട് ∙ കരുവാറ്റ സഹകരണ ബാങ്കിൽ സിസിടിവി ക്യാമറ പോലുള്ള സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നെങ്കിലും അതെല്ലാം മോഷ്ടാക്കൾ കൊണ്ടുപോയത് അന്വേഷണത്തിന് വെല്ലുവിളിയായിരുന്നെന്നു ഡിഐജി കാളിരാജ് മഹേഷ് കുമാർ. ഓണം അവധിയായതിനാൽ മോഷണം പുറത്തറിയാനും വൈകി.‌10 വർഷത്തിനുള്ളിൽ നടന്ന ബാങ്ക് കവർച്ച കേസുകൾ വിശകലനം ചെയ്തിരുന്നു. 

സുരക്ഷിതമായ സ്ട്രോങ് റൂമും ലോക്കറും ഉള്ള ബാങ്കുകളിൽ ഗ്യാസ് കട്ടറാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ഏറെ സമയമെടുക്കുന്ന കാര്യമാണ്. ദിവസങ്ങൾ നീളുന്ന ശ്രമത്തിന് മോഷ്ടാക്കൾ അവധി ദിനങ്ങളാണു തിരഞ്ഞെടുത്തിരുന്നത്. രാത്രികളിൽ എത്തിയാണു സ്ട്രോങ് റൂമും ലോക്കറും തകർക്കുന്നത്.‌ കരുവാറ്റ ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിലേക്ക് ആൽബിൻ മാത്രമാണു കയറിയത്. അപ്പുണ്ണി സഹായം ചെയ്തു പുറത്തുനിന്നു.നീണ്ട അവധി ദിവസങ്ങൾ വരുമ്പോൾ കാവൽ ശക്തമാക്കണമെന്നു ബാങ്കുകളോട് ഡിഐജി നിർദേശിച്ചു. 

കരുവാറ്റയിൽ ബാങ്കിനു തൊട്ടടുത്തു കടകളും വീടും ഉണ്ടായിട്ടും 3 ദിവസം നടന്ന ഓപ്പറേഷൻ പുറത്തറിഞ്ഞില്ല. ഇത് നിരാശയുണ്ടാക്കുന്നു.‌അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ ഡിഐജി നേരിട്ട് അഭിനന്ദനം അറിയിച്ചു. തുടക്കത്തിൽ ചില സൂചനകൾ പിന്തുടരാൻ കഴിയാതെ വന്നെങ്കിലും പിന്നീടു ശാസ്ത്രീയമായി അന്വേഷണം മുന്നേറി. ഇത്തരം ശ്രമങ്ങൾക്കു തുടർച്ച വേണമെന്നും അദ്ദേഹം പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN alappuzha
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA