ADVERTISEMENT
കലവൂർ ∙ ബാറ്ററി വിളക്കിന്റെ വെളിച്ചത്തിൽ പഠിച്ചിരുന്ന അഭിനയയുടെ വീട്ടിൽ ഇനി സൗരോർജ വെളിച്ചം. ആര്യാട് ലൂഥറൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി അഭിനയ രാജുവിന്റെയും കുടുംബത്തിന്റെയും അവസ്ഥ സംബന്ധിച്ച് ഇന്നലെ മനോരമയിലെ വാർത്ത ശ്രദ്ധയിൽപെട്ട ആലപ്പുഴ എം സ്ക്വയർ സോളർ പവർ കൺസൽറ്റന്റ്സ് സിഇഒ സയിദ് കാസി(നസീം)മാണ് സഹായത്തിന് സന്നദ്ധത അറിയിച്ചത്.  ഇന്നലെ ഇവരുടെ വീട് സന്ദർശിച്ച സയിദ്  സോളർ ഉപകരണം സ്ഥാപിച്ചു നൽകാമെന്ന് വീട്ടുകാർക്ക് ഉറപ്പ് നൽകി.  ഇതിനുള്ള ജോലികൾ ഇന്ന് തുടങ്ങുമെന്നും നാളെ മുതൽ വൈദ്യുതി ലഭ്യമാകുമെന്നും സയിദ് അറിയിച്ചു. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com