ADVERTISEMENT

ചേർത്തല ∙ വാരനാട്ടെ വ്യാപാര സ്ഥാപനത്തിൽ വിദേശ കറൻസി മാറാനെന്ന വ്യാജേനയെത്തി പണം തട്ടിയ കേസിലെ പ്രതികളായ ഇറാൻ സ്വദേശികളെ അവരുടെ മാതൃഭാഷയിൽ തിരുവനന്തപുരത്തു ചോദ്യം ചെയ്തു. ഇതിനായി ഇന്നലെ തിരുവനന്തപുരത്ത് കേരള സർവകലാശാല ആസ്ഥാനത്തിന് സമീപത്തെ കേന്ദ്രത്തിൽ പ്രതികളെ എത്തിച്ചിരുന്നു.

ഇവിടെ പഠിക്കുന്ന, ഇറാനിൽ നിന്നുള്ള വിദ്യാർഥികളുടെയും സർവകലാശാല അധ്യാപകരുടെയും സഹായത്തോടെയാണ് ചോദ്യം ചെയ്തത്. പൊലീസ് എഴുതി നൽകിയ ചോദ്യങ്ങൾ ഇവർ േപർഷ്യൻ ഭാഷയിൽ ചോദിക്കുകയായിരുന്നു. വിശദാംശങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ചേർത്തല പൊലീസിന് 3 ദിവസത്തേക്കു കസ്റ്റഡിയിൽ ലഭിച്ച പ്രതികളെ ഇന്ന് തിരികെ കോടതിയിൽ ഹാജരാക്കും.

അതിനു മുൻപ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രഹസ്യാന്വേഷണ ഏജൻസികളും ഇവരോട് സംസാരിക്കുമെന്നും അറിയുന്നു. കഴിഞ്ഞ 10ന് വൈകിട്ട് വാരനാട്ടെ വ്യാപാര സ്ഥാപനത്തിൽ നടത്തിയ തട്ടിപ്പിനെ തുടർന്ന് 12ന് ആണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവിടെ നിന്ന് 3 മിനിറ്റിനിടെ 34,000 രൂപയാണ് തട്ടിയെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com