ADVERTISEMENT
ഹരിപ്പാട് ∙ ഒളിവിൽ കഴിഞ്ഞിരുന്ന കൊലപാതകക്കേസിലെ പ്രതിയെ 5 വർഷത്തിനു ശേഷം പൊലീസ് പിടികൂടി. കുമാരപുരം താമല്ലാക്കൽ തെക്ക് പുത്തൻ വീട്ടിൽ സതീഷ്(36) ആണ് പാലക്കാട്ട് പിടിയിലായത്. 2006ൽ ഹരിപ്പാട് സ്വദേശി തമ്പാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സതീഷ്. കോഴഞ്ചേരിയിലെ കൊലപാതക കേസിൽ ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയാണ്. തമ്പാൻ വധക്കേസ് കോടതിയിൽ വിചാരണ തുടങ്ങിയതോടെ 2015ൽ സതീഷ് ഒളിവിൽ പോകുകയായിരുന്നു. പാലക്കാട്ട് കരാർ പണിഏറ്റെടുത്ത് നടത്തുകയായിരുന്നു. സിഐ ആർ.ഫയാസ്, എഎസ്ഐ എം.അൻവർ, സിപിഒമാരായ എ.നിഷാദ്, എം.അരുൺ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com