ADVERTISEMENT
മാവേലിക്കര ∙ സന്ധ്യമയങ്ങിയ ശേഷം കെഎസ്ആർടിസി ബസ് സ്റ്റേഷനും പരിസരവും ഇരുട്ടിലാകും.  ബസ് സ്റ്റേഷൻ കെട്ടിടത്തിലെ വൈദ്യുതി വിളക്കുകളുടെ പ്രകാശം മാത്രമാണു വിശാലമായ പരിസരത്തുള്ളത്. പുലർച്ചെ 5 മുതൽ വിവിധ സ്ഥലങ്ങളിലേക്കുള്ള ബസിൽ പോകുന്നതിനായി നാലര മുതൽ സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്ക് ഇരുട്ടത്തു നിൽക്കേണ്ട അവസ്ഥയാണ്. . സ്റ്റേഷൻ വളപ്പിൽ വ്യാപാര സമുച്ചയ നിർമാണത്തിനായി കുഴിയെടുത്തിട്ടിരിക്കുന്ന സ്ഥലം കാടുപിടിച്ചു കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യം ഏറെയാണ്. അതിനൊപ്പം തെരുവുനായ്ക്കളും  തമ്പടിച്ചിട്ടുണ്ട് ലീല അഭിലാഷ് നഗരസഭ അധ്യക്ഷ ആയിരുന്നപ്പോൾ സ്ഥാപിച്ച മിനി മാസ്റ്റ് വിളക്ക് ബസുകൾ സ്റ്റേഷനിലുള്ളിലേക്കു പ്രവേശിക്കുന്ന ഭാഗത്തു വെളിച്ചമേകുന്നുണ്ട്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com