ADVERTISEMENT

ആലപ്പുഴ ∙ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ലോറി അർധരാത്രി പെട്രോൾ ഒഴിച്ചു കത്തിച്ചു. കൈതവന കൃഷ്ണലീലയിൽ ജയകൃഷ്ണന്റെ ടിപ്പർ ലോറിയാണ് ഇന്നലെ പുലർ‌ച്ചെ ഒന്നരയോടെ അഗ്നിക്കിരയാക്കിയത്. സംഭവത്തിൽ പ്രതിയായ  കഞ്ഞിക്കുഴി 16–ാം വാർഡിൽ വിഷ്ണു ഭവനിൽ കണ്ണൻ (കൊമ്പൻ കണ്ണൻ –30) അറസ്റ്റിലായി.

വ്യക്തിവൈരാഗ്യമാണ് കാരണമെന്ന് പൊലീസ് പറഞ്ഞു.  സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. സമീപവാസിയായിരുന്ന കണ്ണനും ലോറിയുടമയും തമ്മിൽ കഴിഞ്ഞ ദിവസം വാക്കേറ്റമുണ്ടായെന്നും ഇതേ തുടർന്ന് കണ്ണനു മർദ്ദനമേറ്റതായും പരാതിയുണ്ടെന്ന് പൊലീസ് പറഞ്ഞു.

അതിനും കേസെടുത്തിട്ടുണ്ട്. ഇതാണ് ലോറി കത്തിക്കാൻ പ്രേരിപ്പിച്ചത്. ജയകൃഷ്ണന്റെയും ബന്ധുക്കളുടേതുമായി 4 ടിപ്പർ ലോറികൾ വീടിനു സമീപമായി പാർക്ക് ചെയ്തിരുന്നു.   സൗത്ത് സിഐ എസ്.സനൽ, എസ്ഐമാരായ ഷാഹുൽ ഹമീദ്, പി.ഡി.നെവിൻ, എഎസ്ഐ മോഹൻകുമാർ, സിപിഒമാരായ റോബിൻസൺ, പ്രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ് സംഘമാണ് പ്രതിയെ പിടികൂടിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com