ADVERTISEMENT

ആലപ്പുഴ ∙ഒട്ടേറെ മല‌യാളി യുവാക്കൾ വിദേശ വനിതകളെ വിവാഹം കഴിച്ചിട്ടുണ്ടെങ്കിലും അഞ്ജുവിന്റെയും കെറി ബഡിന്റെയും കഥ വ്യത്യസ്തമാണ്. ഓസ്ട്രേലിയക്കാരി കെറി ബഡിനെ കണ്ടുമുട്ടിയതും തുടർന്നുള്ള പ്രണയവും വിവാഹവും തുറന്നുപറയുകയാണ്  ആലപ്പുഴ സ്വദേശിയായ അൻഷാദ് അഷ്റഫ് (അഞ്ജു അഹം–32 ) അഞ്ജുവിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായാണ് മുപ്പതുകാരിയായ കെറി ബെഡ് എത്തിയത്.

ആദ്യത്തെ കണ്ടുമുട്ടലും സൗഹൃദവും തുടർന്നുള്ള പ്രണയ വിവാഹവും ഫെയ്സ് ബുക്കിലൂടെയാണ് അഞ്ജു പങ്കു വച്ചത്. കഴിഞ്ഞ വർഷമാണ് ഇരുവരും പരിചയപ്പെടുന്നത്. 2019 ഡിസംബറിൽ അ‍ഞ്ജു നഗരത്തിൽ ഒരു ഹോം സ്റ്റേ തുടങ്ങി. ഒരു മാസത്തിനു ശേഷം ഇവിടെ താമസിക്കാൻ കെറി എത്തി. സോഷ്യൽ വർക്കിൽ ഇന്റൺഷിപ് കഴിഞ്ഞ് കേരളത്തിൽ ഒരു പ്രൊജക്ട് ചെയ്യാനാണ് രണ്ടു ദിവസത്തേക്ക് കെറി എത്തിയത്.

ഇതിനായി ആലപ്പുഴയിലും തിരുവനന്തപുരത്ത് പോകാനുമെല്ലാം അഞ്ജു സഹായിയായി കൂടെനിന്നു. ഇന്ത്യയിൽ നിന്ന്  ഓസ്ട്രേലിയയ്ക്ക് മടങ്ങുന്നതിന് മുൻപ് കാണാൻ പറ്റുമോ എന്ന് കെറി ചോദിച്ചു. തുടർന്ന് ഓസ്ട്രേലിയയ്ക്കുള്ള വിമാനടിക്കറ്റ് കെറി റദ്ദ് ചെയ്തു. ഇത് അറിഞ്ഞ മാതാപിതാക്കൾ കെറിയെ ശാസിച്ചു. എന്നാൽ ഇന്ത്യ ആകെ ചുറ്റിക്കറങ്ങാനായിരുന്നു ഇരുവരുടെയും പദ്ധതി.

ശേഷം കെറി ഓസ്ട്രേലിയിലേക്ക് മടങ്ങി. ഇതിനു പിന്നാലെയാണു കോവിഡ് വ്യാപിച്ചത്. ഇതോടെ ഇരുവരും രണ്ടിടത്തായി.  കഴിഞ്ഞ ദിവസമാണ് കെറി വീണ്ടും ഇന്ത്യയിലെത്തിയത്. കഴിഞ്ഞ 4ന് കോഴിക്കോട് സബ് റജിസ്ട്രാർ ഓഫിസിൽ  വിവാഹം കഴിച്ചു. ഇനി കെറിയുടെ വീട്ടുകാർ എത്തുമ്പോൾ ചെറിയ ഒരു വിവാഹച്ചടങ്ങ് നടത്താനാണ് ഇരുവരുടെയും പദ്ധതി. ഇപ്പോൾ ഇരുവരും മനാലിയിലേക്കുള്ള യാത്രയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com