ADVERTISEMENT

ആലപ്പുഴ ∙ തിരഞ്ഞെടുപ്പ് കളത്തിനു ചൂടുപിടിപ്പിച്ച് നേതാക്കൾ ജില്ലയിലേക്കെത്തുന്നു. മൂന്നു മുന്നണികളുടെയും പ്രധാന നേതാക്കൾ ആലപ്പുഴയിൽ വിവിധ മണ്ഡലങ്ങളിൽ പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കും.

യുഡിഎഫ്

രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടെ ഇന്നു മുതൽ യുഡിഎഫിന്റെ പ്രചാരണ പരിപാടികൾക്കു കൂടുതൽ ഊർജമാകും. വൈകിട്ട് 4 ന് അരൂരിലെത്തുന്ന രാഹുൽ ഗാന്ധി തുറന്ന വാഹനത്തിൽ ദേശീയപാതയിലൂടെ കായംകുളം വരെ സഞ്ചരിക്കും.

നാളെ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ജില്ലയിലെത്തും. രാവിലെ എഴുപുന്നയിൽ ആരംഭിക്കുന്ന പര്യടനം വൈകിട്ട് എടത്വയിൽ സമാപിക്കുമ്പോൾ എല്ലാ മണ്ഡലങ്ങളിലും അദ്ദേഹം പരിപാടികളിൽ പങ്കെടുക്കും. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ 25 നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 27 നും ജില്ലയിൽ പര്യടനം നടത്തും.

എൽഡിഎഫ്

സിപിഎം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്.രാമചന്ദ്രൻ പിള്ളയും സുഭാഷ‍ിണി അലിയും കഴിഞ്ഞ ദിവസങ്ങളിൽ വിവിധ മണ്ഡലങ്ങളിൽ പൊതുപരിപാടികളിൽ പങ്കെടുത്തു. നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിൽ 4 കേന്ദ്രങ്ങളിൽ പ്രസംഗിക്കും. രാവിലെ 10ന് ചേർത്തലയിലെ തിരുനെല്ലൂരിലും 11 ന് ആലപ്പുഴയിൽ എസ്ഡിവി ഗ്രൗണ്ടിലും 3 ന് കായംകുളം എൽമെക്സ് ഗ്രൗണ്ടിലും 4 ന് മാവേലിക്കര കോടിക്കൽ മൈതാനത്തും 5 ന് ചെങ്ങന്നൂർ ബിസിനസ് ഇന്ത്യ ഗ്രൗണ്ടിലും മുഖ്യമന്ത്രി പ്രസംഗിക്കും.

മന്ത്രി കെ.കെ.ശൈലജ 24 ന് ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, ചുനക്കര എന്നിവിടങ്ങളിൽ പൊതുയോഗങ്ങളിൽ പങ്കെടുക്കും. സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് 26 ന് ചെങ്ങന്നൂരിലും ആലപ്പുഴയിലും ചേർത്തലയിലും പ്രസംഗിക്കും.

സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ 28 ന് ആലപ്പുഴ– അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം എന്നിവിടങ്ങളിലും പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കുറത്തികാട് എന്നിവിടങ്ങളിലും പ്രസംഗിക്കും. സിപിഐ നേതാക്കളായ പന്ന്യൻ രവീന്ദ്രൻ 26 നും കെ.ഇ.ഇസ്മയിൽ 28 നും പ്രകാശ് ബാബു 29 നും ബിനോയ് വിശ്വം 31 നും ജില്ലയിൽ വിവിധ േകന്ദ്രങ്ങളിൽ പ്രചാരണത്തിനു നേതൃത്വം നൽകും.

എൻഡിഎ

ജില്ലയിൽ പ്രചാരണത്തിനെത്തുന്ന നേതാക്കളെ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജില്ലയിൽ പ്രചാരണത്തിനെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. തീയതി തീരുമാനിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com