രാഹുൽ ഗാന്ധി ഇന്നു ആലപ്പുഴയിൽ; എസ്പിജി പ്രത്യേകം തയാറാക്കിയ വാഹനത്തിൽ റോഡ് ഷോ

PTI10_15_2019_000201B
SHARE

ആലപ്പുഴ ∙ യുഡിഎഫ് സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം രാഹുൽ ഗാന്ധി എംപി ഇന്നു ജില്ലയിലെത്തും. തീരദേശ മണ്ഡലങ്ങളിൽ റോഡ് ഷോ നടത്തുന്ന രാഹുൽ ഗാന്ധി 3 വേദികളിൽ പ്രസംഗിക്കും. വൈകിട്ട് 4 ന് അരൂരിൽ എത്തുന്ന രാഹുൽ ഗാന്ധിയെ ഡിസിസിയുടെ നേതൃത്വത്തിൽ സ്വീകരിക്കുമെന്നു ഡിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന കെപിസിസി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ അറിയിച്ചു. 

എസ്പിജി പ്രത്യേകം തയാറാക്കിയ വാഹനത്തിൽ ദേശീയപാതയിലൂടെ കായംകുളം വരെയാണ് റോഡ് ഷോ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ തുടങ്ങിയവർ ഒപ്പമുണ്ടാകും. 4.30ന് പൊന്നാംവെളിയിൽ ടി.കെ.സദാനന്ദൻ കയർ സൊസൈറ്റിയിൽ കയർ തൊഴിലാളികളുമായി സംവാദം.

അരൂർ, ചേർത്തല മണ്ഡലങ്ങളിലെ സ്ഥാനാർഥികൾക്കു വേണ്ടി പട്ടണക്കാട് വയലാർ കവലയിൽ സമ്മേളനമുണ്ടാകും. 5.15ന് കൊമ്മാടി ബൈപാസ് ജംക്‌ഷനിൽ ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങൾക്കു വേണ്ടി സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും. ആലപ്പുഴ നഗരത്തിലൂടെ കടന്ന് ചേപ്പാട് ജംക്‌ഷനിൽ ഹരിപ്പാട്, കായംകുളം മണ്ഡലങ്ങൾക്കു വേണ്ടി സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിൽ രാഹുൽ ഗാന്ധി പ്രസംഗിക്കും.

രാത്രി എൻടിപിസി ഗെസ്റ്റ് ഹൗസിൽ തങ്ങും. നാളെ കോട്ടയം ജില്ലയിൽ പര്യടനം നടത്തും. കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര മണ്ഡലങ്ങൾക്കു വേണ്ടി രാഹുൽ ഗാന്ധി പങ്കെടുക്കുന്ന പരിപാടി പിന്നീട് സംഘടിപ്പിക്കും. കോവിഡ് മാനദണ്ഡങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗ നിർദേശങ്ങളും പാലിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN alappuzha
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA