ADVERTISEMENT

തുറവൂർ ∙ മത്സ്യക്ഷാമം   മൂലം കഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് ആഘാതമായി വലയിൽ കുരുങ്ങുന്ന കടൽച്ചൊറി.  അർത്തുങ്കൽ, അഴീക്കൽ, പള്ളിത്തോട്, ചെല്ലാനം എന്നിവിടങ്ങളിൽ നിന്നു മത്സ്യബന്ധനത്തിനു പോകുന്ന വള്ളക്കാർക്കാണ് മത്സ്യത്തിനൊപ്പം ജെല്ലിഫിഷും കൂട്ടത്തോടെ വലയിൽ കുരുങ്ങുന്നത്.

കടൽ മത്സ്യങ്ങളുടെ ഗണ്യമായ കുറവ് അനുഭവപ്പെടുന്ന ഈ സമയങ്ങളിൽ കടൽച്ചൊറി അമിതമായി വലയിൽ കുടുങ്ങുന്നത് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കുന്നു. മത്സ്യത്തിനൊപ്പം കടൽച്ചൊറി വലയിൽ കുടുങ്ങുന്നതിനാൽ മീൻപിടിക്കാൻ സാധിക്കുന്നില്ലെന്ന്  തൊഴിലാളികൾ പറഞ്ഞു. മത്സ്യം ലഭിക്കാതായതോടെ 2 ആഴ്ചയായി വളരെ കുറച്ചു വള്ളങ്ങൾ മാത്രമാണ് കടലിൽ പോകുന്നത്.കടലിൽ പല ഇനത്തിൽപ്പെട്ട കടൽച്ചൊറി ഉണ്ടെങ്കിലും തൊട്ടാൽ ചൊറിച്ചിൽ അനുഭവപ്പെടുന്ന ഇനമാണ് തീരക്കടലിൽ ധാരാളമായി  കാണപ്പെടുന്നത്.

മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് മത്സ്യത്തിനൊപ്പം വലയിൽ കുടുങ്ങുന്ന കടൽച്ചൊറികളെ തൊഴിലാളികൾ നീക്കുന്നത്. അമിതമായി ഇവ വലയിൽ കുടുങ്ങുന്നതു വല കീറി നശിക്കാനും ലഭിച്ച മത്സ്യങ്ങൾ നഷ്ടപ്പെടാനും കാരണമാകുന്നു. തീരക്കടലിൽ നിന്നും ഇവ ഇല്ലാതാകാൻ  മാസങ്ങൾ എടുക്കുമെന്നും തൊഴിലാളികൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com