ADVERTISEMENT

തകഴി ∙ സാമൂഹിക പരിഷ്കരണത്തിനു ആശയങ്ങൾ നൽകിയ കഥാകാരനാണ് തകഴി ശിവശങ്കരപ്പിള്ളയെന്ന് പെരുമ്പടവം ശ്രീധരൻ . സാമൂഹിക അസമത്വം  നിലനിൽക്കുന്നുണ്ടെന്ന് അധികാര വർഗത്തോടു കഥകളിലൂടെ വിളിച്ചു പറഞ്ഞ   സാഹിത്യകാരൻ കൂടിയാണ് തകഴി.  മലയാള സാഹിത്യത്തറവാടായി ശങ്കരമംഗലവും കാരണവരായി തകഴിയും എക്കാലവും മലയാളഭാഷയ്ക്കു സുഗന്ധം പരത്തി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. തകഴി ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തകഴി സാഹിത്യ പുരസ്കാരം(50000 രൂപ) പെരുമ്പടവം ശ്രീധരന്  തകഴി സ്മാരക സമിതി ചെയർമാൻ കൂടിയായ മന്ത്രി ജി.സുധാകരൻ സമ്മാനിച്ചു. 

സാധാരണ മനുഷ്യരോടൊപ്പം ജീവിച്ച കഥാകാരനാണ് തകഴിയെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി സുധാകരന്‍  പറഞ്ഞു. തകഴിയുടെ ചെറുമകന്‍ രാജ് നായര്‍ രചിച്ച ‘കടലാസു പക്കികള്‍’ നോവലിന്റെ പ്രകാശനം മന്ത്രി  നിര്‍വഹിച്ചു. വയലാര്‍ ശരത്ചന്ദ്രവര്‍മ നോവല്‍ ഏറ്റുവാങ്ങി. കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക് രാജു,  പഞ്ചായത്ത് പ്രസിഡന്റ് എസ്. അജയകുമാര്‍, വൈസ് പ്രസിഡന്റ് അംബികാ ഷിബു, സ്മാരക സമിതി വൈസ് ചെയര്‍മാന്‍ പ്രഫ. എന്‍. ഗോപിനാഥപിള്ള, സെക്രട്ടറി കെ.ബി. അജയകുമാര്‍, കെ. നവീന്‍ബാബു, സി. രാധാകൃഷ്ണന്‍ , അലിയാര്‍ മാക്കിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com