ADVERTISEMENT

കുട്ടനാട് ∙ രണ്ടാംകൃഷി ഉപേക്ഷിക്കാനൊരുങ്ങി നെടുമുടി കൃഷിഭവൻ പരിധിയിലെ മഠത്തിൽ മുല്ലാക്കൽ പാടശേഖര സമിതി പൊതുയോഗം. കഴിഞ്ഞ 3 പ്രാവശ്യവും കൃഷി നശിച്ചതിനെ തുടർന്നാണ് തീരുമാനം. ഇതോടെ പ്രദേശത്താകെ വെള്ളക്കെട്ട് ഭീഷണിയുണ്ടാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. ശക്തമായ പുറംബണ്ട് ഇല്ലാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. 82 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തിൽ കഴിഞ്ഞ 3 വർഷവും പുറംബണ്ടുകൾ കവിഞ്ഞൊഴുകിയും തകർന്നും വെള്ളം കയറി  കൃഷി നശിച്ച‌ിരുന്നു.

പാടശേഖരത്തിൽ കൃഷി നടന്നില്ലെങ്കിൽ പാടശേഖരത്തിനു ചുറ്റിനും ഉള്ളിലുമായി താമസിക്കുന്ന നൂറുകണക്കിനു വീടുകളിൽ വെള്ളം കയറും.  പടഹാരം പാലത്തിന്റെ നിർമാണത്തിനു തടസ്സമുണ്ടാകാനും അടുത്തിടെ നവീകരിച്ച വൈശ്യംഭാഗം–മണപ്ര റോഡിൽ വെള്ളം കയറുന്നതിനും ഇടയാക്കും. കരക്കൃഷിയെയും വെള്ളം സാരമായി ബാധിക്കും. പടഹാരം–മണപ്ര റോഡും മണപ്ര–വൈശ്യംഭാഗം റോഡും പാടശേഖരത്തിന്റെ അതിർത്തി പങ്കിട്ടാണ് കടന്നുപോകുന്നത്. കൃഷിയില്ലാത്ത സാഹചര്യമാണെങ്കിൽ മഴ ശക്തമാകുന്ന ജൂൺ മാസം മുതൽ 3 മാസത്തോളം റോഡിൽ വെള്ളം കെട്ടിനിൽക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com