ADVERTISEMENT

ആലപ്പുഴ ∙ എൽഡിഎഫിനെ ‘ഞെട്ടിച്ച്’ ബിജെപിയും ബിഡിജെഎസും ഇറക്കിയ സ്ഥാനാർഥികൾ യഥാർഥത്തിൽ ഞെട്ടിച്ചത് എൻഡിഎയെ. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും തണ്ണീർമുക്കം മുൻ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.എസ്.ജ്യോതിസിനെ ചേർത്തലയിലെ സ്ഥാനാർഥിയാക്കി ബിഡിജെഎസ് ആണ് ആദ്യം ‘ഞെട്ടിച്ചത്’.  ചേർത്തലയിലെ ഫലം വന്നപ്പോൾ, എൻഡിഎയുടെ ആകെ വോട്ടു വിഹിതത്തിൽ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ 5052 വോട്ടു കുറയ്ക്കാനേ കളംമാറ്റം ഉപകരിച്ചിട്ടുള്ളു.

പി.എസ്.ജ്യോതിസ് നേടിയത് 14,562 വോട്ട്. 2016ൽ ബിഡിജെഎസ് സ്ഥാനാർഥി നേടിയത് 19,614 വോട്ടാണ്. സിപിഐ ജില്ലാ കൗൺസിൽ അംഗവും ജില്ലാ പഞ്ചായത്ത് മുൻ അംഗവുമായിരുന്ന തമ്പി മേട്ടുതറയെയാണ് കുട്ടനാട്ടിൽ ബിഡിജെഎസ് കളത്തിലിറക്കിയത്. 2016ൽ ബിഡിജെഎസിനുവേണ്ടി സുഭാഷ് വാസു നേടിയ 33,044 വോട്ട് നിലനിർത്തുകയെങ്കിലും ചെയ്യുകയായിരുന്നു പാർട്ടിയുടെ ലക്ഷ്യം. എന്നാൽ, തമ്പി മേട്ടുതറയ്ക്കു കിട്ടിയത് 14,946 വോട്ട്.

കുറഞ്ഞത് 18,098 വോട്ട്! സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന കെ.സഞ്ജുവിനെയാണ് മാവേലിക്കരയിൽ എൻഡിഎ രംഗത്തിറക്കിയത്. സ്ഥാനാർഥി പ്രഖ്യാപനദിവസം മാത്രമ‍ാണ് സിപിഎം നേതാക്കൾപോലും ഈ കളംമാറ്റം അറിഞ്ഞത്. 2016ൽ ബിജെപി 30,929 വോട്ടു നേടിയ മണ്ഡലത്തിൽ വോട്ടു കൂട്ടാൻ സഞ്ജുവിനായി. കൂടിയത് 26 വോട്ട്! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com