ADVERTISEMENT

ആലപ്പുഴ ∙ ഇന്നലെ ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാത്തത് 7 പഞ്ചായത്തുകളിൽ. ഒരു കേസ് മാത്രമുള്ളത് നാലിടത്ത്. ബുധനൂർ, നെടുമുടി, നീലംപേരൂർ, പെരുമ്പളം, തകഴി, തലവടി, തിരുവൻവണ്ടൂർ എന്നിവിടങ്ങളിലാണ് ഒരു കേസ് പോലുമില്ലാത്തത്. ചെന്നിത്തല, കൈനകരി, മുട്ടാർ, വെൺമണി എന്നിവിടങ്ങളിൽ ഓരോ കേസ് മാത്രം.ആലപ്പുഴ നഗരസഭയാണ് ജില്ലയിൽ ഏറ്റവും കൂടുതൽ കേസ് റിപ്പോർട്ട് ചെയ്ത തദ്ദേശ സ്ഥാപനം – 144. ഗ്രാമപഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ ചേർത്തല തെക്ക് – 66.

ടിപിആർ കുറയുന്നു

ഒരാഴ്ചത്തെ കണക്കനുസരിച്ച് ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു. മൂന്നാം തീയതി മുതൽ ഇന്നലെ വരെയുള്ള കണക്കിൽ നിരക്ക് 15ൽ കൂടുതലുള്ളത് 7 തദ്ദേശ ഭരണ സ്ഥാപനങ്ങളിലാണ്. എന്നാൽ, എട്ടാം തീയതി വരെയുള്ള കണക്കിൽ 16 ഇടത്തായിരുന്നു നിരക്ക് 15നു മുകളിൽ. പുതിയ കണക്കിൽ ഏറ്റവും ഉയർന്ന നിരക്ക് പട്ടണക്കാട് പഞ്ചായത്തിലാണ് – 31.65. ആലപ്പുഴ നഗരസഭ – 15.99, ചേർത്തല നഗരസഭ – 18.6, ആര്യാട് പഞ്ചായത്ത് – 16.77, മാരാരിക്കുളം തെക്ക് – 19.47, മുതുകുളം – 18.45, തഴക്കര – 16.73 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ നിരക്ക്. ഏറ്റവും കുറവ് പെരുമ്പളം പഞ്ചായത്തിലാണ് – 3.64

നിയന്ത്രിത മേഖല

അമ്പലപ്പുഴ വടക്ക് എട്ടാം വാർഡിൽ പുലിക്കാട്ടിങ്കൽ പാലത്തിനു വടക്കോട്ട് മുക്കയിൽ പാലം വരെ, ഭരണിക്കാവ് രണ്ടാം വാർഡിൽ കറത്തുർ പ്രദേശം, തഴക്കര ഒൻപതാം വാർഡിൽ വാതിലേത്ത് കടവു മുതൽ മാമ്പള്ളിൽ ജംക്‌ഷൻ വരെ, ചെട്ടികുളങ്ങര ഏഴാം വാർഡിൽ അഞ്ചുമുറി കടയുടെ വലതുവശം മുതൽ ഗുരു മന്ദിരം ജംക്‌ഷൻ, പരുത്തിയേത് മുക്ക് - ഇല്ലംപള്ളി റോഡിനു കിഴക്ക്, കരാളിൽ പടിഞ്ഞാറേ ഭാഗം, തണ്ണീർമുക്കം 16–ാം വാർഡിൽ ഷാപ്പ് കവല വടക്ക് എസ്എൻഡിപി റോഡ് പടിഞ്ഞാറ് ഭാഗം മുണ്ടക വെളി കോളനി റോഡ്, തെക്ക് ഭാഗം ഷാപ്പ് കവല വടക്ക് അപ്പച്ചന്റെ വീടിനപ്പുറത്തെ ഇടവഴി.

ഒഴിവാക്കി

മാവേലിക്കര നഗരസഭ 13, 16, 22, 25 വാർഡുകൾ, പാലമേൽമൂന്നാം വാർഡ്, തൈക്കാട്ടുശേരി 14–ാം വാർഡ്, വള്ളികുന്നം ഒൻപതാം വാർഡ്, തലവടി ഒന്നാം വാർഡിൽ അഞ്ചേരി പടി മുതൽ ബിപിഡിസി വരെയുള്ള ഭാഗം, അമ്പ്രയിൽ മൂല ജംക്‌ഷൻ മുതൽ ആലുമൂട്ടിൽ ഭാഗം, വാണിയപുരക്കൽ മുതൽ കുളങ്ങരയിൽപെട്ട തൈ ചിറയിൽ വിജയപ്പൻ വസതി മുതൽ താഴമഠം വരെയുള്ള ഭാഗം, പട്ടണക്കാട് 6, 8 വാർഡുകൾ, പാണാവള്ളി 10, 14, 15 വാർഡുകൾ, ആലപ്പുഴ നഗരസഭ 38–ാം വാർഡ്, പുറക്കാട് 11–ാം വാർഡ്, താമരക്കുളം 10–ാം വാർഡ്, വയലാർ ഒന്നാം വാർഡ്, അമ്പലപ്പുഴ വടക്ക്അഞ്ചാം വാർഡിൽ തെക്കുനിന്നു നാരകത്തറയും വടക്കോട്ട് മുക്കയിൽ പാലം വരെയും കിഴക്ക് അമ്പലപ്പുഴ- ആലപ്പുഴ തോടിനു പടിഞ്ഞാറുവശം കാപ്പമേലിൽ പാടശേഖരത്തിന് കിഴക്കുവശത്തുള്ള ഭാഗം വരുന്ന പ്രദേശം, ചേന്നം പള്ളിപ്പുറം 1, 9, 14 വാർഡുകൾ ഒഴികെയുള്ള പ്രദേശം.

ഇന്നലെ 1,280 പേർ പോസിറ്റീവ് 

ആലപ്പുഴ ∙ ജില്ലയിൽ ഇന്നലെ 1,280 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,305 പേർ കോവിഡ് മുക്തരായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.5. ഇതുവരെ ആകെ 1,69,605 പേർ കോവിഡ് മുക്തരായി. ഇപ്പോൾ 13,987പേർ ചികിത്സയിലുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com