സർവീസിങ്ങിനു നൽകിയ കാറുമായി ജീവനക്കാരൻ മുങ്ങി; ദൃശ്യങ്ങൾ സിസിടിവിയിൽ

ഓലകെട്ടിയമ്പലത്തിലെ സർവീസ് കേന്ദ്രത്തിൽ മോഷണത്തിന്റെ ക്യാമറ ദൃശ്യം
ഓലകെട്ടിയമ്പലത്തിലെ സർവീസ് കേന്ദ്രത്തിൽ മോഷണത്തിന്റെ ക്യാമറ ദൃശ്യം
SHARE

മാവേലിക്കര ∙ സർവീസ് സെന്ററിൽ പെയിന്റിങ്ങിനു നൽകിയ കാർ ജീവനക്കാരൻ അപഹരിച്ചു. തഴക്കര മണലിക്കാട്ടിൽ ഷിനിൽ കുര്യന്റെ ഉടമസ്ഥതയിലുള്ള കാർ (കെഎൽ–23–കെ–654) ആണ് ഓലകെട്ടിയമ്പലത്തിലെ സ്വകാര്യ സർവീസ് സെന്ററിൽ നിന്ന് അപഹരിക്കപ്പെട്ടത്. സ്ഥാപനത്തിലെ ജീവനക്കാരനായ സജീർ രാത്രിയിൽ താഴു തകർത്ത് അകത്തു കടന്ന ശേഷം കൗണ്ടറിൽ നിന്നു 10000 രൂപ അപഹരിച്ചു.

കാറിന്റെ താക്കോൽ കൗണ്ടറിൽ നിന്നെടുത്ത ശേഷം കാറുമായി പോകുന്നതായി ക്യാമറ ദൃശ്യങ്ങളിൽ വ്യക്തമാണ്. സർവീസ് സെന്ററിലെ തന്നെ കമ്പിപ്പാര ഉപയോഗിച്ചാണ് മേശയുടെ താഴ് തകർത്തത്. വർക്‌ഷോപ് ഉടമ നടരാജൻ കായംകുളം പൊലീസിൽ പരാതി നൽകി. സജീർ കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശിയാണെന്നു പൊലീസ് പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN alappuzha
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA