ADVERTISEMENT

ഛായാചിത്രങ്ങളുടെ കാൻവാസിൽ നിറങ്ങൾ വറ്റിയെങ്കിലും ഗിരീഷ് നിറങ്ങളുമായുള്ള കൂട്ടു വിട്ടില്ല. കാൻവാസിൽ ചിരിക്കുന്ന മുഖങ്ങൾ തെളിയുന്ന കാലമല്ല. എങ്കിലും ജീവിക്കണം. അതിനു വീടുകളുടെ ചുവരുകളിൽ ചായം പൂശുകയാണ് ഗിരീഷ് നടുവട്ടം (38) എന്ന ചിത്രകാരൻ. കോവിഡ് അലങ്കോലമാക്കുന്ന ഒട്ടേറെ കലാജീവിതങ്ങളിൽ ഒന്ന്.ജലച്ചായം, പെൻസിൽ, കളർ ചോക്ക്, അക്രിലിക് തുടങ്ങിയ മാധ്യമങ്ങളിൽ‍ ഛായാചിത്രങ്ങൾ വരച്ച് വിദേശ രാജ്യങ്ങളിലേക്ക് ഉൾപ്പെടെ അയച്ചു ജീവിതം കരുപ്പിടിപ്പിക്കുകയായിരുന്നു ഹരിപ്പാട് പള്ളിപ്പാട് നടുവട്ടം ഗിരിജാലയത്തിൽ ഗിരീഷ്. 

വിവാഹം പോലുള്ള ചടങ്ങുകളിൽ മിനിറ്റുകൾകൊണ്ട് ഛായാചിത്രങ്ങൾ വരച്ചു നൽകിയിരുന്നു. ഇതും ഗിരീഷിനു നല്ല വരുമാനം നൽകി. അത്തരം ചടങ്ങുകളും പരിപാടികളും നിലച്ചതു വലിയ തിരിച്ചടിയായി.ചിത്രകാരൻമാരുടെ സമൂഹ മാധ്യമ കൂട്ടായ്മയിൽ അംഗമായതിനാൽ കോവിഡ് പ്രതിസന്ധിക്കു മുൻപ് ഛായാചിത്രങ്ങൾ വരയ്ക്കാൻ വിദേശത്തുനിന്ന് ഉൾപ്പെടെ ഒട്ടേറെ ഓർഡറുകൾ കിട്ടിയിരുന്നു ഗിരീഷിന്. 

വീടുകളുടെ പെയിന്റിങ്ങിൽ ചിത്രരചനയുടെയത്ര സർഗാത്മകതയില്ലെങ്കിലും ഭാര്യയും രണ്ടു മക്കളുമുള്ള കുടുംബം പോറ്റാൻ പെയിന്റിങ് ജോലിയും മനസ്സർപ്പിച്ചു ചെയ്യുന്നു, ജീവിതത്തിൽ നിറങ്ങൾ നിറയ്ക്കുന്നു.കുട്ടിക്കാലത്ത് ചിത്രരചന പഠിച്ചു തുടങ്ങിയെങ്കിലും സാമ്പത്തിക പ്രയാസം കാരണം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. വാരികകളിലെയും മറ്റും ചിത്രീകരണങ്ങൾ കണ്ടു വരച്ചാണു പിന്നെ പഠിച്ചത്. പുതിയ സങ്കേതങ്ങൾ ഓൺലൈനായി പഠിച്ചു. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന സിനിമയിൽ അസിസ്റ്റന്റ് ആർട്ട് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട് ഗിരീഷ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com