ADVERTISEMENT

മാവേലിക്കര ∙ വെട്ടിയാറിൽ പൂച്ചകൾക്ക് അജ്ഞാത രോഗം, 5 ദിവസത്തിനുള്ളിൽ 7 പൂച്ചകൾ ചത്തു. തഴക്കര പഞ്ചായത്ത് 12–ാം വാർഡിലെ പ്രദേശത്താണു പൂച്ചകൾക്ക് അജ്ഞാത രോഗം ബാധിച്ചിരിക്കുന്നത്. പുത്തൻ പുരയിൽ ഷെരീഫ്, അജ്മൽ മൻസിൽ നബീസത്ത്, കൊട്ടയ്ക്കാട്ട് വിളയിൽ ശാലിനി, ഇടയിലെ വീട്ടിൽ ലത്തീഫ, പള്ളി തെക്കേതിൽ സഫിയത്ത് എന്നിവരുടെ വീടുകളിലെ പൂച്ചകളാണു ചത്തത്.

സഫിയത്ത്, നബീസത്ത്, ഷെരീഫ് എന്നിവരുടെ വീടുകളിൽ ഓരോ പൂച്ച വീതം അവശതയിലാണ്. ലത്തീഫയുടെയും നബീസത്തിന്റെയും വീട്ടിൽ 2 വീതം പശുക്കളാണു ചത്തത്. കഴിഞ്ഞ ശനിയാഴ്ച മുതലാണു മേഖലയിലെ പൂച്ചകളിൽ അജ്ഞാത രോഗം ബാധിച്ചതു ശ്രദ്ധയിൽപെട്ടത്.

ആദ്യം കാൽ നിലത്തു കുത്താൻ കഴിയാത്ത വിധം തളർന്നു നിൽക്കുന്ന പൂച്ചകൾ മഞ്ഞ നിറത്തിലുള്ള വെള്ളം ഛർദിക്കും. പിന്നീടു വായിൽ നിന്നു നുരയും പതയും വന്നു രക്തം ഛർദിച്ച ശേഷം ചത്തു വീഴുകയാണെന്നു വീട്ടുകാർ പറഞ്ഞു. ഒരു വീട്ടിൽ നിന്നു അവശതയിൽ കണ്ട  ഒരു പൂച്ചയെ മൃഗാശുപത്രിയിലെത്തിച്ചു മരുന്ന് നൽകിയെങ്കിലും പിന്നീടു ചത്തു. മേഖലയിൽ പൂച്ചകൾ അടുത്തടുത്തു ചാകുന്നതു പ്രദേശത്ത് ആശങ്ക ഉയർത്തുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com