ADVERTISEMENT

ചെറിയനാട് ∙ കാൽ നൂറ്റാണ്ടിലെറെയായി വെള്ളക്കെട്ടു താണ്ടി സഞ്ചരിക്കുകയാണ് പാറമേൽപടി ആലിൻചുവട് – ഗുരുമന്ദിരം ബണ്ട് റോഡരികിലെ താമസക്കാ‍ർ. പരിഹാരം കാണാത്തതിനെതിരെ കുട്ടികളടക്കം വെള്ളത്തിലിറങ്ങി പ്രതിഷേധിച്ചു. ചെറിയനാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽപെട്ട ഇവിടെ ചെറിയ മഴ പെയ്താൽ റോഡിൽ വെള്ളം കയറും. പിന്നെ വാഹനങ്ങൾക്കും കാൽനടക്കാർക്കും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. മുപ്പതിലേറെ വീട്ടുകാരാണ് ദിനംപ്രതി ഈ പാത ഉപയോഗിക്കുന്നത്.

പഞ്ചായത്ത്  അധികൃതരോട് പലതവണ പരാതിപ്പെട്ടിട്ടും ഫലമുണ്ടായിട്ടില്ല. ഫണ്ട് ഇല്ലെന്ന സ്ഥിരം പല്ലവിയാണ് മറുപടി. ഈ വെള്ളപ്പൊക്കത്തിലും ഇവിടത്തുകാർക്കു പുറത്തിറങ്ങാൻ പോലുമായിട്ടില്ല. ഇന്നലെ വെള്ളമിറങ്ങിയതോടെയാണ് വീട്ടുകാർ സംഘടിച്ചു പ്രതിഷേധിച്ചത്. അര കിലോമീറ്റർ വരുന്ന ഈ പാത ഭാഗികമായി കഴിഞ്ഞ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ ഗതാഗതയോഗ്യമാക്കിയതാണ്. ശേഷിക്കുന്ന ഭാഗം വെള്ളപ്പൊക്ക പദ്ധതിയിൽ പെടുത്തിയിട്ടുണ്ടെന്ന് പഞ്ചായത്തംഗം സുനി രാജൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com