ADVERTISEMENT

എടത്വ ∙ വെള്ളപ്പൊക്കത്തിൽ കൃഷി നശിച്ച് തകഴി പഞ്ചായത്തിലെ പാടശേഖരങ്ങളിൽ കൃഷി മന്ത്രി പി. പ്രസാദ് സന്ദർശനം നടത്തി. രണ്ടാം കൃഷി പാടശേഖരങ്ങളിൽ കൃഷി ചെയ്ത് വിളവ് എത്തിയിട്ടും കൊയ്യാൻ കഴിയാതെ കിടക്കുന്ന വാരിക്കാട്ടുകരി പാടശേഖരത്തിലാണ് മന്ത്രി എത്തിയത്. കൃഷി നശിച്ച മറ്റു പാടശേഖരങ്ങളിലെ കർഷകരെയും മന്ത്രി നേരിൽ കണ്ടു. കൃഷി നശിച്ച പാടശേഖരങ്ങളുടെ കണക്ക് അടിയന്തരമായി എടുക്കുമെന്നും അർഹമായ നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

തോമസ് കെ. തോമസ് എംഎൽഎ, തകഴി പഞ്ചായത്ത് പ്രസിഡന്റ് എസ്.അജയകുമാർ, വൈസ് പ്രസിഡന്റ് അംബിക ഷിബു, ജില്ലാ പഞ്ചായത്ത് അംഗം പി.അഞ്ചു, ബ്ലോക്ക് പഞ്ചായത്ത് അംഗം മദൻലാൽ, സിപിഐ കുട്ടനാട് നിയോജക മണ്ഡലം സെക്രട്ടറി കെ. ഗോപിനാഥൻ, അമ്പലപ്പുഴ എഡിഎ ഷബീന, കൃഷി അസി. ഓഫിസർ പി. പ്രശാന്ത്, ബെൻസൺ ജോസഫ്, പി. സുപ്രമോദം തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com