ADVERTISEMENT

ചെങ്ങന്നൂർ ∙ തുടർച്ചയായി പെയ്ത കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ചെങ്ങന്നൂർ ബ്ലോക്കിൽ നശിച്ചതു 180 ഹെക്ടറിലെ നെൽക്കൃഷി. 10 മുതൽ 55 ദിവസം വരെ പ്രായമെത്തിയ നെൽച്ചെടികളാണ് വെള്ളത്തിലായത്. വായ്പയെടുത്തും മറ്റും കൃഷിയിറക്കിയ കർഷകർ ഇതോടെ ദുരിതത്തിലായി.

ഉമ, ജ്യോതി വിത്തുകളാണു പ്രദേശത്തെ പാടശേഖരങ്ങളിൽ വിതച്ചത്. അടുത്ത ചിങ്ങമാസത്തിലെ വിളവെടുപ്പ് പ്രതീക്ഷിച്ചു നട്ട വാഴയും, വെറ്റില കൃഷിയും വ്യാപകമായി നശിച്ചിട്ടുണ്ട്. നെല്ല് ഒഴികെ,  പച്ചക്കറി അടക്കമുള്ള കൃഷികളിലായി  12.32 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണു കൃഷി വകുപ്പിന്റെ പ്രാഥമിക കണക്ക്. 

കണക്ക് ഇങ്ങനെ നെൽക്കൃഷി നാശത്തിന്റെ കണക്ക് ഇങ്ങനെ : കൃഷിഭവൻ ,നാശനഷ്ടം (ഹെക്ടറിൽ) എന്ന ക്രമത്തിൽ. 

പുലിയൂർ - 48
ചെറിയനാട് - 44
വെണ്മണി - 40
പാണ്ടനാട് - 30
തിരുവൻവണ്ടൂർ – 18.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com