ADVERTISEMENT

ഹരിപ്പാട് ∙ പക്ഷിപ്പനി സ്ഥിരീകരിച്ച പള്ളിപ്പാട്ട് പറയങ്കേരിയിൽ 11,098 താറാവുകളെയും അമ്പലപ്പുഴ വടക്ക് കഞ്ഞിപ്പാടം കോലടിക്കാട് പാടശേഖരത്തിനു സമീപം 8,000 താറാവുകളെയും ഇന്നലെ കൊന്നു. മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് റസ്പോൺസ് ടീമിന്റെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയായിരുന്നു നടപടി. പറയങ്കേരിയിൽ 7600 മുട്ടകളും നശിപ്പിച്ചു.

വടക്കേക്കര കിഴക്ക് ചക്കാലയിൽ ഷിനു (750 താറാവുകൾ), ചക്കാലയിൽ ഷിബു(758), തെക്കേക്കര കിഴക്ക്  മൂന്നു പറയിൽ സാബു (5100),  പുളിമൂട്ടിൽ ചിറയിൽ എബി ഫിലിപ്പ്പ(920), ചൊവ്വാലിൽ വർഗീസ് (3570) എന്നിവരുടെ  താറാവുകളെയാണ് പറയങ്കേരിയിൽ കൊന്നത്. കോലടിക്കാട് പാടശേഖരത്തിനു സമീപം സിയോ തോമസിന്റെ 8000 താറാവുകളെ കൊന്നത്.  രോഗം സ്ഥിരീകരിച്ച താറാവുകൾ കിടന്നിരുന്നതിന്റെ ഒരു കിലോ മീറ്റർ ചുറ്റളവിലുള്ള പക്ഷികളെ ഇന്നു നശിപ്പിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com